പോലിസുകാരെ ആക്രമിക്കാൻ നായ്ക്കളെ അഴിച്ചുവിട്ടു, പ്രതിരോധത്താൽ നായ് കൊല്ലപ്പെട്ടു.
കൊച്ചി: ആലുവ റൂറൽ പോലീസ് ജില്ലയിൽ ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലക്കേസ് ഉൾപ്പെടെ 15-ഓളം കേസുകളിൽ പ്രതിയായ ജസ്റ്റിൻ എന്നയാളുടെ വീട്ടിൽ കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ചെന്ന സ്റ്റേഷൻ ഇൻസ്പെക്ടർക്കും പോലീസുകാർക്കുമെതിരെ നായ്കളെ അഴിച്ച് വിട്ട് ആക്രമിക്കാനുള്ള ശ്രമത്തിനിടയിൽ പോലീസിൻ്റെ കയിലിരുന്ന ലാത്തി കൊണ്ട് ഉള്ള അടിയേറ്റ് ഒരു പട്ടിക്ക് മരണം സംഭവിച്ചു, 2016-ൽ ഇതേപോലെ കേസന്വേഷണത്തിന് ചെന്ന പോലീസുകാരനെ നായ്ക്കളെ വിട്ട് കടിപ്പിച്ചതിനെ തുടർന്ന് ആ ഉദ്യോഗസ്ഥൻ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2011ലും 2012ലും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട വ്യക്തിയാണ് ജസ്റ്റിനും സഹോദരനും,
അപ്രതീക്ഷിതമായി പോലീസിന് നേരെ പാഞ്ഞടുത്ത നായ്ക്കളെ പ്രതിരോധിക്കുന്നതിനിടയിൽ സ്വയരക്ഷക്കായ് കയ്യിലിരുന്ന ലാത്തി വീശിയപ്പോൾ നായ് കൊല്ലപ്പെടുകയായിരുന്നു.എന്നാൽ പോലീസിനെതിരെ ചിലർ സാമൂഹ്യ മാധ്യമങ്ങൾ വഴി കാര്യങ്ങളെ കുറിച്ച് വ്യക്തമായ മനസിലാക്കാതെ അപവാദ പ്രചരണം നടത്തുന്നതിനെതിരെ പോലീസ് നിയമ നടപടികൾക്കൊരുങ്ങുകയാണ്



Author Coverstory


Comments (0)