വനം വകുപ്പില്‍ പാര്‍ട്ടിക്കാരുടെ പണപ്പിരിവ് വ്യാപകം, ജീവനക്കാര്‍ അമര്‍ഷത്തില്‍

വനം വകുപ്പില്‍ പാര്‍ട്ടിക്കാരുടെ പണപ്പിരിവ് വ്യാപകം, ജീവനക്കാര്‍ അമര്‍ഷത്തില്‍

കൊച്ചി : വനം വകുപ്പ് കയ്യാളുന്ന എന്‍സിപിയുടെ ചില നേതാക്കന്മാരുടെ ഭീഷണിയിലൂടെയും പ്രലോഭനത്തിലൂടെയും ഉള്ള വ്യാപകമായ പണപ്പിരിവില്‍ ജീവനക്കാര്‍ പൊറുതിമുട്ടിയിരിക്കയാണെന്ന് വ്യാപക ആരോപണം. തസ്തിക വര്‍ദ്ധിപ്പിപ്പിക്കാനും അതുവഴി പ്രാമോഷന്‍ വര്‍ദ്ധിപ്പിക്കാനുമാണ് പണപ്പിരിവെന്ന് പാര്‍ട്ടിക്കാര്‍ പറയുന്നു. എറണാകുളം കേന്ദ്രീകരിച്ചുള്ള ചില നേതാക്കന്മാര്‍ ദൈനം ദിനം പാര്‍ട്ടി പരിപാടികള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കും നിരന്തരം വകുപ്പിലെ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട് പണപ്പിരിവുകളുടെ ഘോഷയാത്രയാണ് നടത്തുന്നത് ഇതിനായ് ചില ഉദ്യോഗസ്ഥരെ വകുപ്പിന്റെ ബംഗ്ലാവുകളിലും ആഡംബര ഹോട്ടലു കളിലും വിളിച്ചു വരുത്തി നിര്‍ദേശങ്ങള്‍ കൊടുക്കാന്‍ പാര്‍ട്ടിയില്‍ പ്രത്യേകം ആളുകളെ നിശ്ചയിച്ചുണ്ട്, ഇവരൊടൊപ്പം കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന നട്ടെല്ലു പണയം വച്ച ചില ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരുടെ പൃഷ്ഠം താങ്ങി ഓച്ചാനിച്ചു നില്ക്കുന്നുമുണ്ട് അവരാണ് വകുപ്പില്‍ പണിയെടുക്കുന്ന ഉദ്യോഗസ്ഥരെ മാനസികമായും ഔധ്യോദികമായും പീഡിപ്പിച്ചു പാര്‍ട്ടിക്കാരുടെ ഇംഗിതത്തിന് അവരെ വശംവദരാക്കുന്നത്. എന്‍സി പിയുടെ അനിയന്ത്രിതമായ പണപ്പിരിവിനെയും അനാവശ്യമായി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ ദുരുപയോഗപ്പെടുത്തുന്നതിനെതിരെയും ഭരണകക്ഷിയിലെ സി.ഐ.ടി.യു വിഭാഗത്തിലുള്ള ജീവനക്കാരുടെ സംഘടന മേല്‍ഘടകങ്ങള്‍ക്ക് പരാതികള്‍ അയച്ചിട്ടുണ്ട്. വകുപ്പില്‍ വിജിലന്‍സ് നടപടികളും, ക്രിമിനല്‍ കുറ്റങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും നടപടി നേരിടുന്ന ചില ഉദ്യോഗസ്ഥരാണ് പാര്‍ട്ടിക്കാര്‍ക്ക് അനഭിമതമായ ഇടപെടലുകള്‍ക്കും അഴിമതികള്‍ക്കും വഴികാട്ടികളായ് സന്തത സഹചാരികളായ് ഇവരെ കൂടെ കൊണ്ട് നടക്കുന്നത്.