കോഴിക്കോട്: ശബരിമലയിൽ പോവുന്ന ഭക്തൻമാരെ KSRTC യുടെ കെടുകാര്യസ്ഥത മൂലമുണ്ടായ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ സ്പെഷ്യൽ സർവീസ് എന്ന പേരിലും കുത്തകയായി നിലയ്ക്കൽ പമ്പ റൂട്ട് ഏറ്റെടുത്തു 20 കിലോമീറ്ററിനു 40 രൂപ വാങ്ങിയും യാതൊരു സൗകര്യങ്ങളും ഇല്ലാത്ത പാട്ടബസ് സർവിസിന് അയച്ചും ഭക്തജനങ്ങളെ കുത്തിനിറച്ചു കൊണ്ടുപോയും ശബരിമലയിൽ നിന്ന് തിരിച്ചുവരുന്ന ഭക്തരെ പമ്പയിൽ നിന്ന് ട്രിപ്പീസ് കളിക്കാരുടെ മൈവഴക്കം പോലെ ബസ്സിൽ കയറ്റിയും ബുദ്ധിമുട്ടിക്കുന്നതിനെതിരെ ഗതാഗത മന്ത്രിക്കു ആർഷഭാരത ധർമ്മരക്ഷാ പാർട്ടി പരാതി നൽകിയിട്ടുണ്ട് പക്ഷേ യാതൊരു മറുപടിയും അധികാരികൾ നൽകിയിട്ടില്ല
ഇപ്പോൾ ശബരിമലയിൽ നിർമ്മിച്ച 6.65 ലക്ഷം ടിൻ അരവണ ഏകദേശം 3.99 കോടി രൂപയ്ക്ക് വിൽക്കേണ്ടത് വാങ്ങിയ ഏലക്കയിൽ കീടനാശിനിയുടെ അളവ് കൂടിയെന്ന് പറഞ്ഞു നശിപ്പിക്കാൻ പോവുന്നു, നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ക്വാളിറ്റി നോക്കേണ്ട ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കണ്ണടച്ചു നിർമ്മാണം പൂർത്തിയാക്കി അത് ഉണ്ടാക്കാനും നശിപ്പിക്കാനും വീണ്ടും ചിലവുകൾ ഉണ്ടാക്കി അത് ദേവസ്വംബോർഡിൽ നിന്ന് എടുക്കാൻ ശ്രമിക്കുന്നു, purchase ഡിപ്പാർട്മെന്റ്, ക്വാളിറ്റി ഡിപ്പാർട്മെന്റ് എന്നിങ്ങനെ ഒരുപാട് തസ്തികകളിൽ ഇരിക്കുന്നവർ ശമ്പളവും കിമ്പളവും വാങ്ങി വീണ്ടും ഭക്തന്മാരുടെ പോക്കറ്റിൽ കൈയിട്ടു വാരാനാണ് ശ്രമിക്കുന്നത്, ഇപ്പോൾ നിർമിച്ച അരവണയുടെ വില്പനവിലയും ഇത് നശിപ്പിക്കാൻ വേണ്ട തുകയും ഇതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് മാത്രം ഈടാക്കണമെന്നും ഭക്തരുടെ 1 രൂപപോലും ഇതിനു ഉപയോഗിക്കുകയോ അപ്പത്തിനും അരവണയ്ക്കും ഇതിന്റെ പേരിൽ വില കൂട്ടരുത് എന്നും ആർഷഭാരത ധർമ്മരക്ഷാ പാർട്ടി ആവശ്യപ്പെടുന്നു,
ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അനാസ്ഥ മൂലം ഉണ്ടാവുന്ന നഷ്ടങ്ങൾക്ക് ഹൈന്ദവ വിശ്വാസികൾ അല്ല ബലിയാടുകൾ ആവേണ്ടത് ഇത്തരം തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരുടെയും അവരുടെ ആശ്രിതബന്ധുക്കളുടെയും സ്വത്തുവകകൾ കണ്ടുകെട്ടി അവരെ ആജീവനാന്തം വിലക്കുവാനുള്ള നിയമം കൊണ്ടുവരാൻ ആർഷഭാരത ധർമ്മരക്ഷാ പാർട്ടി ശ്രമിക്കുകയാണ്
ഇനിയും ഹൈന്ദവഭക്തരെ ചൂഷണം ചെയ്യാനാണ് ഇവിടുത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്തം ശ്രമിക്കുന്നത് എങ്കിൽ സമാനചിന്താഗതിയുള്ള സംഘടനകളെയും ഭക്തജനങ്ങളെയും കൂട്ടി വൻപ്രക്ഷോഭം നടത്തുവാൻ തന്നെയാണ് ആർഷഭാരത ധർമ്മരക്ഷാ പാർട്ടി തീരുമാനിച്ചിരിക്കുന്നത്
Comments (0)