നിയമസഭയില്‍ വെടിക്കെട്ടു നടത്തി റോജി ജോണ്‍ എം.എല്‍.എ
നിയമസഭയിൽ നടന്ന ചോദ്യോത്തരവേളയിൽ അങ്കമാലി എംഎൽഎ റോജി ജോൺ നടത്തിയ പ്രകടനം നിയമസഭാ ചരിത്രത്തിൽ തന്നെ തങ്ക ലിപികളാൽ രേഖപ്പെടുത്തേണ്ടി വരും. സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപന പ്രസംഗത്തിന്റെ മറുപടി വേളയിൽ അങ്കമാലി മണ്ഡലത്തിന്റെ മാത്രമല്ല സംസ്ഥാനത്തെ മൊത്തം കാര്യങ്ങൾ സഭ്യമായ രീതിയിൽ വളരെ പരിണിത പ്രജ്ഞനായ അംഗത്തെ പോലെ നിന്ന് സഭയെ ഞെട്ടിച്ചുകൊണ്ട് നടത്തിയ പ്രസംഗം പ്രതിപക്ഷാംഗങ്ങളെ പോലെ തന്നെ ഭരണകക്ഷി നേതാക്കളെയും ആകെ ഞെട്ടിച്ചുകളഞ്ഞു. പ്രതിപക്ഷത്ത് നിരവധി സീനിയർ അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ ഓരോന്നായി കീറിമുറിച്ചുകൊണ്ട് നടത്തിയ പ്രസംഗം സംസ്ഥാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷ സർക്കാരിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന 600 വാഗ്ദാനങ്ങളിൽ 573 ഉം നടപ്പായിട്ടില്ല എന്ന് തന്നെ റോജിക്ക് തെളിയിക്കാൻ സാധിച്ചു. പ്രകടന പത്രികയിൽ ആമുഖമായി പറഞ്ഞ 35 ഇനകർമ്മ പരിപാടികൾ നടപ്പാക്കാൻ വേണ്ടി ഒരു യോഗം പോലും വിളിച്ചു കൂട്ടിയില്ല എന്ന് പറഞ്ഞു സഭയെ പിടിച്ചു കുലുക്കുകയായിരുന്നു. സംസ്ഥാനത്തെ രണ്ടുവരി പാതകൾ നാലുവരിയാക്കണമെന്ന് പറഞ്ഞത്, മൂന്നു മെഡിക്കൽ കോളേജ് സ്ഥാപിക്കനമെന്ന് പറഞ്ഞത്, എല്ലാ താലൂക്ക് ആശുപത്രികളിയും കാത്ത് ലാബ് ഉൾപ്പെടെ ഹൃദയ ശസ്ത്രക്രിയ സൗകര്യം ഒരുക്കുമെന്നു പറഞ്ഞത്, പ്രവാസി നിധി ഉപയോഗിച്ച് സംസ്ഥാനത്ത് തുടങ്ങുന്ന വ്യവസായങ്ങളിൽ പ്രവാസികൾക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞ്, തിരുവനന്തപുരം നഗരത്തിൽ 4853 കോടി മുടക്കി വികസനം നടത്തുമെന്ന് പറഞ്ഞതും, സംസ്ഥാനത്തെ കടുത്ത ദുരിതത്തിലാക്കിയ പ്രളയത്തെ തുടർന്ന് ലോകത്ത് ആകമാനമുള്ള ജനങ്ങൾ നൽകിയ തുകയും പിഞ്ചു കുട്ടികൾ ചില്ലറ പൈസ ഇട്ടു നിറച്ച കാശു കുടുക്ക പൊട്ടിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറച്ചപ്പോൾ അതിൽ നിന്ന് കോടികൾ കൈയിട്ടു വാരിയ സഖാക്കളായ സർക്കാർ ഉദ്യോഗസ്ഥന്മാരെ സംരക്ഷിച്ചതിനും, കൊവിഡ് കാലത്ത് നൽകിയ കിറ്റിലെ ശർക്കര പാക്കറ്റിൽ വരെ കൈയിട്ടു നക്കിയ കാര്യങ്ങൾ വരെ വളരെ സഭ്യമായ രീതിയിൽ സഭയിൽ അവതരിപ്പിച്ച റോജി ജോൺ എം.എൽ.എ സംസ്ഥാനത്തെ ഒരു മന്ത്രിയാവാൻ യോഗ്യതയുള്ള വ്യക്തി തന്നെയാണെന്ന് കേരള ജനതയ്ക്ക് ബോധ്യപ്പെട്ട് കഴിഞ്ഞു. ഒരു പ്രതിപക്ഷ എം.എൽ.എയായിരുന്നിട്ടുകൂടി പരിമിതികളിൽ നിന്നു കൊണ്ട് പൊതു സമൂഹത്തിന്റെ പൂർണ്ണ പിന്തുണയോടുകൂടി അങ്കമാലിയെ നെഞ്ചോട് ചേർത്ത് നിർത്തിയ നാട്ടുകാരുടെ റോജി,ജാതി, സമുദായിക രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതി വീണ്ടും ജനവിധി തേടുമ്പോൾ അങ്കമാലിയിൽ ആരെ സ്ഥാനാർഥിയാക്കുമെന്ന് ആശങ്കയിലാണ് ഇടതുപക്ഷം. കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന അങ്കമാലിയെ റോജി ജോൺ തിരിച്ചുപിടിച്ചത് പക്വതയാർന്ന ഒരു യുവ നേതാവിന്റെ മികച്ച പ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണ്. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധേയനായ റോജി യെ പോലുള്ളവർ ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് തെളിയിക്കുന്നത് തന്നെയായിരുന്നു നിയമസഭയിലും പുറത്തും ഇദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ.
-അജിതാ ജയ്‌ഷോര്‍
Comments (0)