കുതിരാന്‍ പാത അടിയന്തരമായി തുറന്നുകൊടുക്കണമെന്ന ആവശ്യം; ദേശീയ പാത അതോറിറ്റി ഇന്ന് മറുപടി വ്യക്തമാക്കും
കുതിരാന്‍ തുരങ്ക പാത അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പും സ്ഥലം എം.എല്‍.എയുമായ കെ.രാജന്‍ നല്‍കിയ ഹര്‍ജിയില്‍ ദേശീയ പാത അതോറിറ്റി ഹൈക്കോടതിയില്‍ ഇന്ന് മറുപടി വ്യക്തമാക്കും. ദിനം പ്രതി അപകടങ്ങള്‍ പതിവാകുന്ന കുതിരാനില്‍ ഒരു ഭാഗത്തേക്കെങ്കിലുമുള്ള തുരങ്ക പാത അടിയന്തരമായി തുറക്കണമെന്നാണ് ആവശ്യം. കൂടാതെ കോടതി മേല്‍ നോട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും.
കരാര്‍ കമ്ബനിയും ദേശീയ പാത അതോറിറ്റി അധികൃതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നിര്‍മ്മാണം നിലയ്ക്കാന്‍ കാരണമെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേയ്ക്ക് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം എന്ന നിര്‍ദ്ദേശം പുതിയ സാഹചര്യത്തിലും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു.



Author Coverstory


Comments (0)