ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124-ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍

ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124-ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം :  മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ ഗവര്‍ണരറുടെ അസാധാ രണ വാര്‍ത്താ സമ്മേളനം. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതി രെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വി ജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ വാര്‍ ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഗവര്‍ണറെ തടയുന്നതും ആ ക്രമിക്കുന്നതും ഇതിന് ശ്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124-ാം വകുപ്പ് ഉദ്ധരിച്ച് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പ്പോള്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആണെന്ന് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായും സര്‍ക്കാരുമാ യും തുറന്ന പോരു തുടരുന്ന ഗവര്‍ണരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ അവസാനവട്ട ശ്രമവും പാളിയതിനു പിന്നാലെ വാര്‍ത്താസമ്മേളനവുമായി ഗവര്‍ ണര്‍ മുന്നോട്ടു പോകുകയായിരുന്നു. വാര്‍ത്താസമ്മേളനത്തിനു തൊട്ടുമുന്‍പ് ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനില്‍ എത്തി കാര്യങ്ങള്‍ വിശദീകരിച്ചുവെ ങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. അവസാനവട്ട അനുനയ നീക്കമായി ചീഫ് സെക്ര ട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ചട നടത്തിയെങ്കിലും ഫലമുണ്ടായില്ല. ലഹരി വിരു ദ്ധ ക്യാംപെയ്ന് ക്ഷണിക്കാനെന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീക രണം. ഗവര്‍ണര്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തില്‍ മാത്രമല്ല, രാജ്യത്തുതന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണു ഗ വര്‍ണര്‍ തുടര്‍ന്നുവന്നത്. ഗവര്‍ണര്‍ പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസ് ചടങ്ങില്‍ ഉ ണ്ടായ സുിരക്ഷാവീഴ്ചകള്‍ സംബന്ധിച്ച തെളിവുകളും ഇതുവരെ വിവാദ വിഷയ ങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളും ഗവര്‍ണര്‍ പുറത്തുവിട്ടേ ക്കും. സര്‍വകലാശാലകളിലെ നിയമനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി അയച്ച 2 കത്തുകള്‍ പുറത്തുവിടുമെന്നു ഗവര്‍ണര്‍ ആലുവയില്‍ പറഞ്ഞിരുന്നു. ഇതിനി ടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പക്കല്‍നിന്നു പല ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ടെന്ന പുതിയ ആരോപണവും ഗവര്‍ണര്‍ ഉയര്‍ത്തി.