കേന്ദ്ര സർക്കാരിനെതിരെ കർഷക സമരത്തെ അനുകൂലിച്ചു സ്പൈസസ് ബോർഡ് മെമ്പർ വർഗീസ് മൂലൻ..

കേന്ദ്ര സർക്കാരിനെതിരെ കർഷക സമരത്തെ അനുകൂലിച്ചു സ്പൈസസ് ബോർഡ് മെമ്പർ വർഗീസ് മൂലൻ..

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്പൈസസ് ബോർഡ് മെമ്പറും പ്രമുഖ വ്യവസായിയുമായ വർഗീസ് മൂലൻ കർഷക സമരത്തെ അനുകൂലിച്ചു കൊണ്ടും കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ കൂടി നടത്തുന്ന പ്രതിഷേധം കേരളത്തിലെ ബിജെപി നേതാക്കന്മാർക്ക് തലവേദന സൃഷ്ടിക്കുന്നു.കടുത്ത കമ്മ്യൂണിസ്റ്റ് സഹയാത്രികനായ ശ്രീ വർഗീസ് മൂലൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്പൈസസ് ബോർഡ് മെമ്പറായി വിലസി നടക്കുന്നത് കേരളത്തിലെ ചില ബിജെപി നേതാക്കന്മാർക്ക് ഉപഹാരങ്ങൾ കൊടുത്ത്‌ വാങ്ങി എടുത്തതാണെന്ന് നാട്ടിൽ പൊതുവേ സംസാരമുണ്ട് ഡൽഹിയിലും ചില പിടിപാടുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഇയാൾ മോഡിക്കെതിരെ നിരന്തര പ്രചരണം നടത്തുന്ന ആളാണെന്ന് നാട്ടിലുള്ളവർക്ക് അറിയാം സ്വദേശത്തും വിദേശത്തും നിരവധി വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന ആൾ എന്ന നിലയ്ക്ക് കേന്ദ്ര സർക്കാരിന്റെ ആണെന്ന് വരുത്തി തീർക്കാൻ ആണ് എന്തുവിലകൊടുത്തും സ്പൈസസ് ബോർഡ് മെമ്പർ സ്ഥാനം പിൻവാതിലിലൂടെ നേടിയെടുത്തത്.ഈ അവസരത്തിൽ കർഷക സമരത്തെ ന്യായീകരിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങൾ കൂടി നടത്തുന്ന ഇടപെടലുകൾ ബിജെപിക്ക് തലവേദനയായിട്ടുണ്ട്.

ലോകരാജ്യങ്ങളെല്ലാം കൃഷിക്കാർക്കാണ് പ്രഥമ പരിഗണന കൊടുക്കുന്നത്.. കൃഷിക്കാർക്ക് ന്യായമായ വില കിട്ടണം എന്നാൽ ഉപഭോക്താക്കൾക്ക് അരിവില കൂടാനും പാടില്ല.അത് കൊണ്ട് എല്ലാ രാജ്യത്തും ഒരു പരിധിയിൽ വില താഴ്ന്നാൽ സർക്കാർ ഏറ്റെടുക്കും എന്നിട്ട് സബ്‌സിഡി കൊടുത്ത് ന്യായവില ഷോപ്പുകളിൽ കുറഞ്ഞ വിലക്ക് വിൽക്കും.ഇന്ത്യയിലെ ഈ സംവിധാനമാണ് സബ്‌ജി മണ്ടികൾ. ആ സബ്ജിമണ്ടികൾ നിയന്ത്രിക്കുന്നത് കർഷക പ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന ഏജൻസിയാണ്.എല്ലാ കർഷകരും അവരുടെ എല്ലാ വിളകളും ഇവിടെ കൊണ്ട് വന്നാണ് കൊടുക്കുന്നത്.സബ്ജിമണ്ടി നിയന്ത്രകർ കൂടിച്ചേർന്നാണ് ഓരോ വിളക്കും വില നിശ്ചയിക്കുന്നത്. അത് കൊണ്ട് കൃഷിക്കാരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില തീർച്ചയാക്കുന്നു. വിള നശിച്ചാൽ ഇവർ ഇൻഷുറൻസ് വഴി മുഴുവൻ നഷ്ട പരിഹാരവും കൊടുക്കും. മാത്രമല്ല കീടനിയന്ത്രണം കാർഷിക വികസനം എന്നിവയും ഇവർ വഴി പദ്ധതികൾ ഉണ്ട്.എന്നിട്ട് സബ്‌ജൂമണ്ടികളിൽ നിന്ന് അതെല്ലാം FCI-ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ  വാങ്ങി ഇന്ത്യ മുഴുവൻ വിതരണം ചെയ്യുന്നു.

ഈ സബ്ജിമണ്ടി സംവിധാനം കേരളത്തിലെ സർക്കാരിന് വേണ്ടാത്തത് കൊണ്ട്, കേരളത്തിലെ സർക്കാർ വിളകൾ ഏറ്റെടുക്കാൻ വേണ്ടി പ്രത്യേക ഏജൻസികളെ നിയമിച്ചിട്ടുണ്ട്.അതിന് വേണ്ടി ഹോർട്ടികോർപ്പ് തുടങ്ങിയ സംവിധാനങ്ങളും നൂറു കണക്കിന് സ്റ്റാഫും കോടിക്കണക്കിന് ഫണ്ടുമുണ്ട്.പക്ഷേ, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കൃത്യസമയത്തിന് വിളകൾ വാങ്ങാനോ വിലകൾ നിയന്ത്രിക്കാനോ ആരുമില്ല. അത് കൊണ്ട് ഇടനിലക്കാർ പറയുന്ന വിലക്ക് എല്ലാ ഉൽപ്പന്നങ്ങളും കൃഷിക്കാർ വിൽക്കേണ്ടി വരുന്നു. അത് കൊണ്ട് തന്നെ പച്ചക്കറികൾ കടയിൽ വിൽക്കുന്ന വിലയേക്കാൾ വളരെ തുച്ഛവില മാത്രമേ കർഷകർക്ക് ലഭിക്കുന്നുള്ളു.ഇപ്പോൾ വടക്കേ ഇന്ത്യയിൽ പുതിയ നിയമം പാസായാൽ സബ്ജിമണ്ടികളിൽ നിന്ന് സർക്കാർ ഏജൻസികൾ പിന്മാറുകയും സബ്‌സിഡി വിലകൾ പിൻവലിക്കുകയും, കേരളത്തിലെ പ്പോലെ കാർഷികോല്പന്നങ്ങൾ എടത്തട്ടുകാർക്ക് വിൽക്കേണ്ടി വരികയും ചെയ്യും..അതായത് ഈ നിയമം പാസായാൽ വടക്കേ ഇന്ത്യയിലെ കർഷകർക്ക് അവരുടെ കാർഷികോല്പന്നങ്ങൾ, ഇപ്പോൾ കേരളത്തിൽ നടക്കുന്നത് പോലെ ഇടത്തട്ടുകാർക്ക് അവർ പറയുന്ന വിലക്ക് വിൽക്കേണ്ടി വരും..കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഈ കാർഷിക ദുരന്തം, വടക്കേ ഇന്ത്യയിൽ നടക്കാൻ പോകുന്നത് ഒഴിവാക്കാനാണ് അവിടത്തെ കർഷകർ ജീവൻ കളഞ്ഞും സമരം ചെയ്യുന്നത്.ഇതാണ് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി അനുകൂലമായും കർഷക സമരത്തിന് അനുകൂലമായും മോദിയുടെ നയത്തിനെതിരെയും നൽകിയ പ്രചരണം.