മകനെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയായ അമ്മയ്ക്ക് ജാമ്യം
കൊച്ചി: തിരുവനന്തപുരം കടയ്ക്കാവൂരില്‍ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതയായ അമ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഇവര്‍ക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചിരുന്നു. അന്വേഷണം തുടരുന്നതിനാല്‍ യുവതിയുടെ ജാമ്യത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ക്കുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
- ഇക്കഴിഞ്ഞ ജനുവരി നാലിനാണ് പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ പ്രകാരം അറസ്റ്റിലാകുന്നത്. സംസ്ഥാനത്ത് അമ്മ പ്രതിയായി വരുന്ന ആദ്യത്തെ പോക്സോ കേസ് കൂടിയായിരുന്നു ഇത്. അറസ്റ്റുചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു മാതാവിന്‍റെ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ട വിവരം 17 വയസുള്ള മൂത്ത മകന്‍ പിതാവിനെ വിളിച്ചു അറിയിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. തുടര്‍ന്ന് വിദേശത്തുള്ള പിതാവ് കുട്ടികളെ ഭാര്യയുടെ അടുത്തുനിന്ന് കൊണ്ടുവന്നു.
Comments (0)