കൊച്ചി: വിശാല കൊച്ചി വികസനം സ്വപ്നം കണ്ട് കൊച്ചിയുടെ വികസനത്തിന്നായ് മാത്രം സ്ഥാപിച്ച G CDA, (ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെൻ്റ് അതോറിറ്റി ) അഴിമതിയുടെയും നാഥനില്ലാ കളരിയുടെയും തലസ്ഥാനമായി, ആകെയുള്ള പ്രവർത്തനം കുറച്ച് ഉദ്യോഗസ്ഥവെളളാനകൾക്കും രാഷ്ട്രീയക്കാർക്കും ശീതീകരണ മുറിയുടെ കീഴിൽ അർമാദിക്കാം എന്ന് മാത്രം, ഒരു സെക്രട്ടറി സ്ഥാനം മാറി പോയിട്ട് പുതിയൊരാളെ നിയമിക്കാനോ പകരം സംവിധാനം ഉണ്ടാക്കാനോ ആരും തയ്യാറായിട്ടില്ല, പൊതുജനങ്ങളുമായി അല്പം ബന്ധമുണ്ടായിരുന്ന ശ്രീ ചന്ദ്രൻ പിള്ള ചെയർമാനായി ചാർജെടുത്തപ്പോൾ G CDA ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു നിർഭാഗ്യവശാൽ ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ അദ്ദേഹത്തിന് ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതോടെ അതോറിറ്റിയുടെ പ്രവർത്തനം ആകെ താളം തെറ്റിക്കഴിഞ്ഞു, GCDA യുടെ നിരവധി കെട്ടിടങ്ങൾ ഉപജിവന മാർഗ്ഗം കച്ചവടത്തിനും മറ്റും ലേലം വിളിച്ചെടുത്ത വർ, കൃത്യമായ രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കാൻ പറ്റാത്തതിനാൽ വാടക കൊടുത്ത് മുടിയുകയാണ് നിയമപ്രകാരം സിക്രട്ടറി രജിസ്ട്രേഷൻ വകുപ്പിൽ വന്ന് കെട്ടിടങ്ങളുടെ കരാർ ഉടമ്പടി രജിസ്ട്രർ ചെയ്തു കൊടുക്കാത്തതിനാൽ വാടകക്ക് എടുത്ത സ്ഥാപനം തുറന്ന് പ്രവർത്തിപ്പിക്കാൻ കഴിയില്ല, വൈദ്യുതി, വെള്ളം, കണക്ഷൻ മുതലായ നടപടികൾ പൂർത്തീകരിക്കാൻ പറ്റുന്നില്ല, പക്ഷെ കൃത്യമായ വാടക നൽകണം, സിക്രട്ടറിയോ, ഉത്തരവാദപ്പെട്ടവർക്കോ ഇതിലൊന്നും നഷ്ടം സംഭവിക്കില്ല, നഷ്ടം പൊതുജനങ്ങൾക്ക് മാത്രം, കുറച്ച് ഉദ്യോഗസ്ഥവെള്ളാനകൾക്ക് കൃത്യമായ ശമ്പളം ലഭിക്കാനുള്ള ഒരിടം മാത്രമായി, GCDA
Comments (0)