കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ: പിതാവിനെ പൊലീസ് പിടികൂടി
ആറ്റിങ്ങല്‍: കുട്ടികളെ മര്‍ദ്ദിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോയെ തുടര്‍ന്ന് പിതാവ് പൊലീസ് പിടിയില്‍. മുദാക്കല്‍ വാളക്കാട് തേന്കരക്കോണം സ്വദേശി സുനില്‍കുമാറാണ് (45) പിടിയിലായത്.കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതും കുട്ടികള്‍ നിലവിളിക്കുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് കേരളാ പോലീസിന്റെ ഫെസ്ബുക്ക് പേജിലും വീഡിയോ പോസ്റ്റ് ചെയ്തു. ഇത് കണ്ട് പ്രതിയെ തിരിച്ചറിഞ്ഞവര്‍ പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലിന് വിവരം കൈമാറി. ഈ വിവരങ്ങള്‍ സെല്ലില്‍ നിന്നും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. എസ്.ഐ.സുരേഷിന് കൈമാറി. തുടര്‍ന്നാണ് സുനില്‍കുമാര്‍ പിടിയിലായത്. പ്രതിക്കെതിരേ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
ആരും പരാതിപ്പെടാതെയാണ് പൊലീസ് കേസെടുത്തത്.എന്നാല്‍, ഇതിനെതിരേ സുനില്‍കുമാറിന്റെ ഭാര്യയും കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയത് പോലീസിനെ കുഴപ്പിച്ചു. വീട്ടിലുണ്ടായ നിസാര പ്രശ്നത്തെ പെരുപ്പിച്ച് കാട്ടുകയാണെന്നും ,താന്‍ റെക്കാര്‍ഡ് ചെയ്ത വീഡിയോ കുടുംബ ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ കുടുംബാംഗങ്ങളാരോ പുറത്ത് വിട്ടതാണെന്നും സുനില്‍കുമാര്‍ ക്രൂരമായി പെരുമാറുന്നയാളെല്ലന്നും രോഗിയായ തന്നെയും കുടുംബത്തെയും നോക്കുന്നത് അദ്ദേഹമാണന്നും ഭാര്യ പറഞ്ഞു.
Comments (0)