പരിശോധന ഫീസ് കുറച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ് പരിശോധന നിരക്കുകൾ കുറച്ചു. പുതുക്കിയ നിരക്കുകൾ ഇങ്ങനെ: ആര്‍.റ്റി .പി.സി.ആർ( ഓപ്പൺ) ടെസ്റ്റ്-1150 രൂപ, എക്സ്പേർട്ട് നാറ്റ് ടെസ്റ്റ്- 2500 രൂപ, ട്യൂ നാറ്റ് ടെസ്റ്റ് 500 രൂപ, ആർടി - ലാബ്-1150 രൂപ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് -300 രൂപ. വ്യക്തി സുരക്ഷാ ഉപകരണങ്ങളും പരിശോധനയുമായി ബന്ധപ്പെട്ട് മറ്റു ചാർജുകളും ഉൾപ്പെടെയാണ് ഈ നിരക്ക്. ആശുപത്രികളിലും ലാബുകളിലും ഈ നിരക്കിൽ കൂടുതൽ ഈടാക്കരുതെന്ന് മന്ത്രി കെ. കെ ശൈലജ പറഞ്ഞു. സ്വകാര്യ ലാബുകളിലും കുറച്ച നിനക്കു മാത്രമേ ഈടാക്കാനാവൂ.
Comments (0)