ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ നിന്നു 2 ഹൈബ്രിഡ് ഭീകരര്‍ അറസ്റ്റില്‍
അനന്ത്‌നാഗ് : ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ നിന്ന് നിരോധിത ഭീകര സംഘടനയായ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദിന്റെ രണ്ട് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേനയുടെ സംയുക്ത സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ആയുധ ങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഭീകര നീക്കത്തെക്കുറിച്ചുള്ള വിവര ത്തിന്റെ അടിസ്ഥാനത്തില്‍ വാഗ്മ-ഓപ്ജാന്‍ റോഡില്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. പരിശോധനക്കി ടെ നിരോധിത ഭീകര സംഘടനയായ എജിയുഎച്ചിലെ രണ്ട് ഹൈബ്രിഡ് ഭീകര രെ സംയുക്ത സംഘം പിടികൂടി. വാഗ്മ ബിജ്ബെഹറയില്‍ താമസിക്കുന്ന തന്‍ വീര്‍ അഹമ്മദ് ഭട്ടും മിഡോറ ത്രാലില്‍ താമസിക്കുന്ന തുഫൈല്‍ അഹമ്മദ് ദാറു മാണ് പിടിയിലായത്. തെരച്ചിലില്‍ ഇവരില്‍ നിന്ന് രണ്ട് പിസ്റ്റളുകളും രണ്ട് മാഗ സിനുകളും 15 ബുള്ളറ്റുകളും കണ്ടെടുത്തു. ഇവര്‍ക്കെതിരെ പ്രസക്തമായ വകു പ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കു കയും ചെയ്തതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.



Editor CoverStory


Comments (0)