മുന്‍ മണ്ണാര്‍ക്കാട് സി ഐയും നിലവില്‍ ഡി സി ആര്‍ ബി ഡി വൈ എസ് പിയുമായ മനോജ്കുമാറിന് സസ്പെന്‍ഷന്‍; പോക്‌സോ കേസില്‍ പ്രതികളെ സഹായിച്ചെന്ന് കണ്ടെത്തല്‍

മുന്‍ മണ്ണാര്‍ക്കാട് സി ഐയും നിലവില്‍ ഡി സി ആര്‍ ബി ഡി വൈ എസ് പിയുമായ മനോജ്കുമാറിന് സസ്പെന്‍ഷന്‍; പോക്‌സോ കേസില്‍ പ്രതികളെ സഹായിച്ചെന്ന് കണ്ടെത്തല്‍

പാലക്കാട്; പോക്സോ കേസ്സില്‍ പ്രതികളെ വഴിവിട്ട് സഹായിച്ചതായുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മണ്ണാര്‍ക്കാട് സി ഐയും നിലവില്‍ ഡി സി ആര്‍ ബി ഡി വൈ എസ് പിയുമായ മനോജ്കുമാറിന് സസ്പെന്‍ഷന്‍.

മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ 2015 ഒക്ടോബര്‍ 29-ന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷ ഉദ്യോഗസ്ഥനായിരുന്ന മനോജ്കുമാര്‍ പ്രതികളെ സഹായിക്കുന്ന സമീപനം സ്വീകരിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തിലാണ് നടപടി.

9 വയസ്സുകാരിയായ പെണ്‍കുട്ടിക്കുനേരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ പേരില്‍ ചാര്‍ജ്ജുചെയ്യപ്പെട്ട കേസ്സിന്റെ അന്വേഷണഘട്ടില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ കൃത്യമായി പാലിച്ചില്ലന്നും പ്രകിള്‍ക്ക് സഹായകമാവുന്ന തരത്തില്‍ കേസ്സിനെ വഴിതിരിച്ച്‌് വിട്ടെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.പ്രതികള്‍ക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥന്‍ വിദേശയാത്ര നടത്തിയെന്നും സാമ്ബത്തീക നേട്ടമുണ്ടാക്കിയെന്നും മറ്റുമുള്ള ആരോപണങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു.

എഫ് ഐ ആറില്‍ പ്രൊസിക്യൂഷന് സഹായകമാവുന്ന വിവരങ്ങളുടെ അപര്യാപ്തതകള്‍ കേസ്സിനെ പ്രതികൂലമായി ബാധിച്ചെന്നും അനുബന്ധമായി സമര്‍പ്പിക്കപ്പെടേണ്ട രേഖകള്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മനപ്പൂര്‍വ്വം വീഴ്ചവരുത്തിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.