കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 53 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വര്‍ണമാണ് രണ്ട് പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് നവാസ്, ഷാര്‍ജയില്‍ നിന്നെത്തിയ കര്‍ണാടക സിര്‍സി സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരാണ് സ്വര്‍ണം മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി. എ. കിരണിന്റെ നേതൃത്വത്തില്‍ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.