അലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്, കുടുംബാരോഗ്യ കേന്ദ്രത്തിന് റഫ്രിജറേറ്റർ സമർപ്പിച്ചു
ആലുവ: എടയാർ കേന്ദ്രമായ് പ്രവർത്തിക്കുന്ന അലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി ബിനാനി പുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റ റഫ്രിജറേറ്റർ സമർപ്പിച്ചു, നിരവധി വ്യവസായശാലകൾ പ്രവർത്തിക്കുന്ന ബിനാനി പുരം മേഖലയിൽ നൂറ് കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ആതുരാലയത്തിന് മരുന്നുകൾ സംരക്ഷിച്ച് വെക്കുവാൻ അവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത മനസിലാക്കിയ അലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജ്മെൻ്റ് ധനം സാമൂഹ്യ നന്മക്ക് എന്ന തങ്ങളുടെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത് നിലവിലെ ചൂടേറിയ കാലാവസ്ഥയിൽ താപസാന്ദ്രത കൂടുന്ന സാഹചര്യത്തിൽ വിലയേറിയ മരുന്നുകൾ ഉപയോഗശൂന്യമായി പോകാതിരിക്കാൻ റഫ്രിജറേഷൻ സൗകര്യം അനിവാര്യമാണെന്ന് കണ്ടാണ് കമ്പനി ഇങ്ങനൊരു തീരുമാനത്തിലെത്തിയത്, ചടങ്ങിൽ ശ്രീ അബ്ദുൾ ലത്തീഫ്, എം.ഡി, അലയൻസ് ഗ്രൂപ്പ് ഓഫ് കമ്പനി, ഡോക്ടർ നസീർ, മെഡിക്കൽ ഓഫീസർ കുടുംബാരോഗ്യ കേന്ദ്രം, നാസർ എടയാർ, (സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ, നൗഷാദ് എ കെ, ഹെൽത്ത് ഇൻസ്പെക്ടർ, റോസിലി ബിജു, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



Editor CoverStory


Comments (0)