എട്ട് പുതിയ നഗരങ്ങള്‍ നിര്‍മ്മിയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ; പദ്ധതിയ്ക്കായി 8000 കോടി

എട്ട് പുതിയ നഗരങ്ങള്‍ നിര്‍മ്മിയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ; പദ്ധതിയ്ക്കായി 8000 കോടി

ന്യൂഡല്‍ഹി : എട്ട് പുതിയ നഗരങ്ങള്‍ നിര്‍മ്മിയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് പുതിയ നഗരങ്ങള്‍ നിര്‍മ്മിയ്ക്കുന്നത്. 8000 കോടി ചെലവിലാണ് പുതിയ നഗരങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. എട്ട് സംസ്ഥാനങ്ങളിലാണ് പുതിയ നഗരങ്ങള്‍ ഉയരുക. ഓരോ നഗരത്തിനും 1000 കോടിയാണ് മാറ്റിവെയ്ക്കുന്നത്.

പുതുതായി സൃഷ്ടിക്കുന്ന ഓരോ നഗരത്തിലും 5000 ല്‍ കൂടുതല്‍ ജനസംഖ്യയുണ്ടാവും. സ്‌ക്വയര്‍ കിലോ മീറ്ററിന് 400 എന്നതായിരിക്കും ജനസാന്ദ്രത. കൃഷി അല്ലാതെ മറ്റ് മേഖലകളില്‍ തൊഴിലെടുക്കുന്നവരായിരിക്കും നഗരവാസികളില്‍ ഭൂരിപക്ഷവും. നഗരങ്ങള്‍ എങ്ങനെ സൃഷ്ടിയ്ക്കണമെന്നത് സംബന്ധിച്ച ചട്ടങ്ങള്‍ വൈകാതെയുണ്ടാക്കുമെന്നും ഇതിനായുള്ള തുക ധനകാര്യ കമ്മീഷന്‍ വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.