ഇന്ന് വാഹനപണിമുടക്ക്
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയന്‍ സംയുക്‌തസമരസമിതി ആഹ്വാനം ചെയ്‌ത വാഹനപണിമുടക്ക് ഇന്ന്. ബി.എം.എസ്. ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു പണിമുടക്ക്.
ഓട്ടോറിക്ഷ, ടാക്‌സി, ചരക്കുവാഹനങ്ങള്‍, സ്വകാര്യ ബസുകള്‍, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം, ആംബുലന്‍സ്, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി.



Author Coverstory


Comments (0)