വിട്ട് വീഴ്ചയില്ലാത്ത നിലപാടുമായി സര്‍ക്കാര്‍ മയക്കുമരുന്ന് കേസില്‍ തുടര്‍ച്ചയായി പിടിയിലാകുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

വിട്ട് വീഴ്ചയില്ലാത്ത നിലപാടുമായി സര്‍ക്കാര്‍ മയക്കുമരുന്ന് കേസില്‍ തുടര്‍ച്ചയായി പിടിയിലാകുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍ : മയക്കുമരുന്ന് കേസില്‍ തുടര്‍ച്ചയായി പിടിയിലാകുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. കണ്ണൂരിലെ പിണറായി യില്‍ പുതിയതായി നിര്‍മ്മിച്ച എക്‌സൈസ് ഓഫീസിന്റെ ഉദ്ഘാടന വേളയിലാ ണ് അദ്ദേഹം അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാഫിയകള്‍ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് കൂടുതലായും പ്രവര്‍ത്തിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സ്‌കൂള്‍ പിടി.എ, മാനേജ്‌മെന്റ്, അദ്ധ്യാപകര്‍ തുടങ്ങിയവ രുടെ സഹായം ലഭിച്ചാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.'കേരളത്തില്‍ അടുത്ത കാലത്ത് നിരവധി പേരാണ് ലഹരി കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. മയക്കുമരുന്ന് കച്ചവടം ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് ഇപ്പോള്‍ നടക്കുന്നത്. ലഹരി മാഫിയകളുടെ വലയില്‍ പെട്ട് നിരവധി കുടുംബങ്ങളാണ് തകരുന്നത്. പെണ്‍കുട്ടികള്‍ മയക്കുമരുന്നിന്റെ കാരിയര്‍ ആകുന്ന സാഹചര്യം ഏറെ ഞെട്ടലോടെയാണ് നോക്കി കാണുന്നത്. സമൂഹം ജാഗ്രത പാലിക്കാതെ ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ല, ലഹരി മാഫിയ കള്‍ക്കെതിരെ പോരാടാന്‍ സര്‍ക്കാരിനൊപ്പം ജനങ്ങളും തയ്യാറാകണം'- അദ്ദേഹം അഭ്യര്‍ത്ഥിച്ചു.