കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന നിരക്ക് 1700 രൂപയാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന നിരക്ക് വര്‍ധിപ്പിച്ചു. പരിശോധന നിരക്ക് 1500ല്‍നിന്ന് 1700 രൂപയായാണ് കൂട്ടിയത്. ഹൈകോടതി വിധിയെ തുടര്‍ന്നാണ് നടപടി.
ജനുവരിയിലായിരുന്നു ആര്.ടി.പി.സി.ആര് പരിശോധന നിരക്ക് 1500 രൂപയാക്കിയത്. ആന്റിജന്‍ പരിശോധന നിരക്ക് 300 രൂപ തന്നെയാകും. എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയും ട്രൂ നാറ്റ് പരിശോധനക്ക് 1500 രൂപയുമാണ്.
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയൂ.
Comments (0)