വേലി തന്നെ വിളവ് തിന്നുമ്പോള്‍ ; സ്വര്‍ണക്കടത്തിന് സഹായിച്ചു; നെടുമ്പാശേരിയില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

വേലി തന്നെ വിളവ് തിന്നുമ്പോള്‍ ; സ്വര്‍ണക്കടത്തിന് സഹായിച്ചു; നെടുമ്പാശേരിയില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

നെടുമ്പാശേരി : സ്വര്‍ണക്കടത്തിന് സഹായിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഈ അന്വേഷണത്തിലാണ് രണ്ട് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന് പുറത്തേക്ക് സ്വര്‍ണമെത്തിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞതായും ഇതിനായി കൈക്കൂലി വാങ്ങിയെന്നും സംഘം വെളിപ്പെടുത്തിയത്. ഇതോടെയാണ് രണ്ട് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം നടപടിയെടുത്തത്. ഏതാണ്ട് 1 കോടിയോളം രൂപയുടെ സ്വര്‍ണം ഇത്തരത്തില്‍ കടത്തിയെന്നാണ് പ്രിവന്റിവ് വിഭാഗത്തിന്റെ കണ്ടെത്തല്‍.