ഗ്യാങ്സ്റ്റര്‍ സംഘങ്ങളെ കണ്ടെത്താന്‍ വടക്കേ ഇന്ത്യയില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്.

ഗ്യാങ്സ്റ്റര്‍ സംഘങ്ങളെ കണ്ടെത്താന്‍ വടക്കേ ഇന്ത്യയില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്.

ന്യൂഡല്‍ഹി : ഗ്യാങ്സ്റ്റര്‍ സംഘങ്ങളെ കണ്ടെത്താന്‍ വടക്കേ ഇന്ത്യയില്‍ എന്‍.ഐ. എയുടെ വ്യാപക റെയ്ഡ്. 50 ഇടങ്ങളിലായാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. വിവിധ ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളുടെ കേന്ദ്ര സ്ഥാനങ്ങള്‍ എന്ന് കരുതുന്ന ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, ഇവയോടടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാമാണ് റെ യ്ഡ് സംഘടിപ്പിച്ചത്. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും പ്രവര്‍ത്തിക്കുന്ന ഗ്യാ ങ്സ്റ്റര്‍ ഗ്രൂപ്പുകള്‍ തീവ്രവാദ വിരുദ്ധ സേനയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചില തീവ്രവാദ കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ ഗ്യാങ്സ്റ്റര്‍ സംഘങ്ങളും തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിപ്പെട്ടിട്ടുണ്ടെ ന്നും എന്‍.ഐ. എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില ഗ്യാങ്സ്റ്റര്‍ സംഘങ്ങള്‍ ജയിലുകളില്‍ നിന്നാണ് പ്ര വര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.