സ്വാതന്ത്ര്യാനന്തരം ഭാരതം കൈവരിച്ച നേട്ടങ്ങള്‍ക്ക് മുന്‍പില്‍ നാം നമ്രശിരസ്‌ക്കരാവണം-ശശി കളരിയേല്‍

സ്വാതന്ത്ര്യാനന്തരം ഭാരതം കൈവരിച്ച നേട്ടങ്ങള്‍ക്ക് മുന്‍പില്‍ നാം നമ്രശിരസ്‌ക്കരാവണം-ശശി കളരിയേല്‍
സ്വാതന്ത്ര്യാനന്തരം ഭാരതം കൈവരിച്ച നേട്ടങ്ങള്‍ക്ക് മുന്‍പില്‍ നാം നമ്രശിരസ്‌ക്കരാവണം-ശശി കളരിയേല്‍

തൃശൂര്‍ : സ്വാതന്ത്ര്യാനന്തരം ഭാരതം കൈവരിച്ച നേട്ടങ്ങള്‍ക്ക് മുന്നില്‍ നമ്രശിരസ്‌ക്കരാവണമെന്ന് ശശി കളരിയേല്‍ പറഞ്ഞു. എഴുപത്തഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഭാരതം കൈവരിച്ച നേട്ടങ്ങള്‍ക്ക് മുന്നില്‍ അഭിമാനപൂരിതരാവണം. നാം, കോവിഡ് മഹാമാരിക്കാലത്ത് നൂറ്റി ഇരുപത് രാഷ്ട്രങ്ങള്‍ക്ക് ഇരുനൂറ് കോടിയുടെ വാക്‌സിന്‍ കൊടുക്കാന്‍ കഴിഞ്ഞതു പോലും വിസ്മരിക്കാന്‍ കഴിയാത്ത മികച്ച നേട്ടമാണ്. വിലങ്ങന്‍ ട്രെക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വിലങ്ങന്‍ കുന്നില്‍ നടന്ന എഴുപത്തഞ്ചാം സ്വാതന്ത്രദിനത്തില്‍ 'സ്വാതന്ത്രദിന സന്ദേശം നല്‍ക്കുകയായിരുന്നു അദ്ദേഹം. കാര്‍ഗില്‍ യുദ്ധത്തില്‍ വിരമൃത്യു വരിച്ച സുനില്‍ ശ്രീധറിന്റെ മാതാപിതാക്കളായ ശ്രീധരനെയും സുനേത്രയെയും ചടങ്ങില്‍ പൊന്നാടയണിച്ച് ആദരിച്ചു. ഹിമാലയ യാത്ര നടത്തിയ ക്ലബ്ബ് അംഗങ്ങളായ ജയചന്ദ്രന്‍.പി.ആര്‍, ബലരാമന്‍ ചൂരക്കാട്ടുകര, കണ്ണന്‍ പറമ്പത്ത് എന്നിവരെ ആദരിച്ചു. പ്രസിഡന്റ് വത്സ, റിട്ട ഡിവൈഎസ്പി കെ.കെ രവിന്ദ്രന്‍, ഡോ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്, സുനില്‍ പുതുശ്ശേരി, ജോമി, ശശി കളരിയേല്‍ എന്നിവരുടെ നേതൃത്യത്തില്‍ ഗാന്ധി മരം നട്ടു. തുടര്‍ന്ന് പായസവിതരണവും നടത്തി.