സ്വാമി വൈദ്യ ഗുരുകുലത്തിൻ്റെ ആയുർവേദ മരുന്നുകളിൽ ഇംഗ്ലിഷ് മരുന്നുകളും ചേർത്ത് ഡോ: അഭിലാഷ് രോഗികളെ വഞ്ചിക്കുന്നതായി ആരോപണം
പെരുമ്പാവൂർ: ആയുർവേദ ചികിത്സയുടെ പേരിൽ പെരുമ്പാവൂരിൽ സ്വാമി വൈദ്യ ഗുരുകുലമെന്ന പേരിൽ ഡോക്ടർ അഭിലാഷ് നടത്തുന്ന ചികിത്സാലയത്തിൽ രോഗികൾക്ക് നൽകുന്ന ആയുർവേദ മരുന്നിൽ ഇംഗ്ലീഷ് മരുന്നുകൾ ചേർത്തതായ് സംസ്ഥാന ആയുർവേദ ഡ്രഗ്സ് കൺട്രോളറിൻ്റെ നിർദ്ദേശത്തിൽ നടത്തിയ പരിശോധനയിൽ വ്യക്തമായി, വിവിധ പരമ്പരാഗത ചികിത്സകരുടെ "യോഗ'ങ്ങൾ ഉപയോഗിച്ച് നടത്തുന്ന ചികിത്സയിൽ വ്യാപകമായി കൃത്രിമം നടക്കുന്നു എന്ന പരാതിയിൽ വ്യാജ ചികിത്സകരെ കണ്ടെത്തുന്ന " ക്വാക്ക് " എന്ന സർക്കാർ സംവിധാനത്തിൽ പങ്കാളികളായ ആരോഗ്യരംഗത്തെ വിദഗ്ധരുടെ പരിശോധനയിൽ ആണ് ആയുർവേദ മരുന്നിൽ ഇംഗ്ലിഷ് മരുന്ന് ചേർത്തത് കണ്ടെത്തിയത്, ഏഴ് തരം മരുന്നുകൾ പരിശോധിച്ചതിൽ " മൂലബന്ധിനി, " എന്ന മരുന്നിലാണ്, " ബി സാകോഡിൽ " എന്ന ഇംഗ്ലീഷ് മരുന്ന് ചേർത്തിട്ടുള്ളതായി വിദഗ്ധർ കണ്ടെത്തിയത്, പരമ്പരാഗത വൈദ്യശാസ്ത്രമായ " യോഗ"ത്തെ ദുരുപയോഗപ്പെടുത്തിയാണ് ആയുർവേദ ഡോക്ടറായ അഭിലാഷ് ചികിത്സിക്കുന്നതും മരുന്നുകൾ നിർമിച്ച് നൽകുന്നതും മരുന്ന് നിർമാണത്തിനാവശ്യമായ ചട്ടങ്ങൾ പ്രകാരമുള്ള ലൈസൻസ് ഇല്ലാതെയാണ് മരുന്നുകൾ വ്യാപകമായി നിർമിക്കുന്നതും വിപണനം ചെയ്തതും, അതായത് ആയുർവേദ വിധി പ്രകാരമുള്ള മരുന്നുകളല്ല രോഗികൾക്ക് നൽകുന്നത്, മരുന്നുകൾ നിർമിക്കേണ്ടത് ശ്രീ ചരക, ശ്രുശ്രുത സംഹിതകളെയും അഷ്ടാംഗഹൃദയം ഗ്രന്ഥങ്ങളെയും ആസ്പദമാക്കിയല്ല ചികാത്സയും മരുന്നു ഉത്പാദനവും നൽകലും, ഇവിടെ മരുന്നുകൾ തയ്യാറാക്കുന്നത് കേരളത്തിലെ വിവിധ പാരമ്പര്യ വൈദ്യൻമാരുടെ അറിവുകൾ ശേഖരിച്ചാണ്, ശ്രീ സ്വാമി ഗുരുകുലം എന്ന ട്രസ്റ്റിൻ്റെ കീഴിൽ അഭിലാഷ് ചികിത്സ നടത്തുന്നതുമായി നിരവധി പരാതികളിൽ ചികിത്സകനെതിരെ പോക്സോ കേസ്, സ്ത്രീപീഢനം, സാമ്പത്തിക തട്ടിപ്പ് മുതലായവ പെരുമ്പാവൂർ സ്റ്റേഷനിൽ തന്നെയുണ്ടായിട്ടും ദുരുഹതകളും ആരോപണങ്ങളും ഉണ്ടായിട്ടും പോലിസ് കൃത്യമായ നടപടി സ്വീകരിക്കാത്തതിൽ ജനങ്ങൾ ആശങ്കാകുലരാണ്.



Editor CoverStory


Comments (0)