നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷിക പൊതുയോഗം ഇന്ന് ചേരും.
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷിക പൊതു യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്കാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ആരംഭിക്കുക. യോഗത്തി ല്‍ 2021- 22 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ അവതരിപ്പിക്കുകയും, പുതിയ മാനേജിംഗ് ഡയറക്ടര്‍ നിയമനം അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യും. എസ്. സുഹാസാണ് പുതിയ മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കാന്‍ സാ ധ്യത. അതേസമയം, യോഗത്തില്‍ സിയാലിന്റെ അടിസ്ഥാന വികസന പദ്ധതികളെ ക്കുറിച്ചും ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ബോര്‍ഡ് അംഗങ്ങളില്‍ ഉള്‍പ്പെട്ട മന്ത്രിമാരാ യ പി. രാജീവ്, കെ. രാജന്‍, ചീഫ് സെക്രട്ടറി വി.പി ജോയ്, ഇ.കെ ഭരത് ഭൂഷണ്‍, അ രുണ സുന്ദരരാജന്‍, എം.എ യൂസഫലി, എന്‍.വി ജോര്‍ജ്, ഇ.എം ബാബു, എസ്. സു ഹാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കോവിഡിന് ശേഷം വളര്‍ച്ചയുടെ പാ തയിലേക്ക് ചുവടുറപ്പിക്കാന്‍ സിയാലിന് സാധിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം, മൊത്ത വരുമാനം 418.69 കോടി രൂപയായും യാത്രക്കാരുടെ എണ്ണം 47.59 ലക്ഷമാ യും ഉയര്‍ന്നിട്ടുണ്ട്
Comments (0)