ഐ.പി.എസ് മോഹികളിൽ പകുതിയും ക്രിമിനലുകളോ??
സംസ്ഥാനത്ത് പോലീസ് സേനയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ചവരിൽ പത്തു പേർ ഐ.പി.എസ് കൺഫർമേഷന് വേണ്ടി കാത്തിരിക്കുന്നു. അതിൽ പലരും ഔദ്യോദിക രേഖകളിൽ ആക്ഷേപങ്ങളും, ശിക്ഷാനടപടികളും നേരിട്ടിട്ടുള്ളവരാണ്. നിരവധി വർഷം പോലീസ് സേനയിൽ ജോലി ചെയ്തിട്ടുള്ളവരിൽ പലരും നിരപരാതികളെ കള്ളക്കേസുകളിൽ കുടുക്കുകയും സാമ്പത്തിക കേസുകളിൽ കൈമടക്ക് വാങ്ങി ഒത്തുതീർപ്പ് നടത്തി ലക്ഷങ്ങൾ സമ്പാദിച്ചിട്ടുള്ളവരുമാണ്. ഐ.പി.എസ് മോഹം ഉദിച്ചപ്പോൾ തന്നെ നല്ല പിള്ളമാരായി സർവീസിൽ ഒതുങ്ങി കൂടുകയും താഴെതട്ടിലുള്ള പോലീസുകാരെ വരെ അകാരണമായി ഉപദ്രവിച്ച് മേലധികാരികളുടെ സന്തോഷത്തിന് പാത്രിഭൂതരാകുകയും ചെയ്തിട്ടുള്ളവരാണ്. സർവീസിൽ കയറിയനാൾ മുതൽ കൊച്ചിയിൽ തന്നെ കടിച്ചു പിടിച്ചിരിക്കുന്ന ചിലരും ഐ.പി.എസ് കുപ്പായം തയ്പ്പിച്ച് വച്ചിരിക്കുകയാണ്. അതിനായി അന്യസംസ്ഥാന സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വിധേയരായി നിന്ന് കൃത്യമായി കിമ്പളം അവർക്ക് എത്തിച്ചുകൊടുക്കുകയും സെറ്റിൽമെന്റ് കേസുകൾ അവർക്ക് നൽകി സന്തോഷിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഭരണകക്ഷിക്ക് വേണ്ടി എന്തടിമപ്പണിയും ചെയ്തും ഐ.പി.എസ് ഒപ്പിച്ചെടുക്കാൻ ഉള്ള പുറപ്പാടിലാണ്. ഇവരെല്ലാം ഐ.പി.എസ് പദവി സംഘടിപ്പിക്കുന്നത് വളഞ്ഞ വഴിയെയാണ്. ഇവരുടെ സേവനം കേരളത്തിലെ ജനങ്ങൾക്ക് എങ്ങനെ ഉപകാരപ്പെടുമെന്ന് കണ്ടറിയണം.
- രവീന്ദ്രൻ കവർസ്റ്റോറി
Comments (0)