കേരളത്തില്‍ മഴക്കെടുതികള്‍ മൂലം 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു; 757 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍
തിരുവനന്തപുരം: മഴക്കെടുതികള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 49 ദുരി താശ്വാസ ക്യാംപുകള്‍ തുറന്നു. 757 പേര്‍ ഈ ക്യാംപുകളിലുണ്ട്. ഇതില്‍ 251 പേര്‍ പുരുഷന്മാരും 296 പേര്‍ സ്ത്രീകളും 179 പേര്‍ കുട്ടികളുമാണ്. തിരുവന ന്തപുരത്ത് രണ്ടു ക്യാംപുകള്‍ തുറന്നു. 29 പേരെ ഇവിടേയ്ക്കു മാറ്റി പാര്‍പ്പിച്ചു. കൊല്ലത്ത് ഒരു ദുരിതാശ്വാസ ക്യാംപില്‍ അഞ്ചു പേരും പത്തനംതിട്ടയില്‍ 10 ക്യാംപുകളി ലായി 120 പേരും ആലപ്പുഴയില്‍ രണ്ടു ക്യാംപുകളിലായി 22 പേരും കോട്ടയത്ത് 15 ക്യാംപുകളിലായി 177 പേരെയും മാറ്റി പാര്‍പ്പിച്ചു.എറണാകുളത്ത് മുന്നൊരുക്ക ങ്ങളുടെ ഭാഗമായി ഒരു ക്യാംപ് തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ ആറു ക്യാംപുകളി ലായി 105 പേരെയും തൃശൂരില്‍ അഞ്ചു ക്യാംപുകളിലായി 225 പേരെയും മലപ്പു റത്ത് രണ്ടു ക്യാംപുകളിലായി ആറു പേരെയും മാറ്റി പാര്‍പ്പിച്ചു. വയനാട്ടില്‍ മൂ ന്നു ക്യാംപുകളില്‍ 38 പേരും കണ്ണൂരില്‍ രണ്ടു ക്യാംപുകളിലായി 31 പേരും ക ഴിയുന്നുണ്ട്. അതേസമയം, അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ 10 ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും പ്രഖ്യാപിച്ചി ട്ടുണ്ട്. അതിതീവ്ര മഴ ബുധനാഴ്ചയും വ്യാഴാഴ്ചയും(ഓഗസ്റ്റ് 03, 04) കൂടി തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുധനാഴ്ച(ഓഗസ്റ്റ് 03) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച (04 ഓഗസ്റ്റ്) എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.5 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓഗസ്റ്റ് മൂന്നിനും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓഗസ്റ്റ് നാലിനും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓഗസ്റ്റ് അഞ്ചിനും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓഗസ്റ്റ് നാലിനും കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓഗസ്റ്റ് അഞ്ചിനും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓഗസ്റ്റ് ആറിനും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.
Comments (0)