നിരാഹാരമിരുന്ന് കർഷകർ; ചർച്ചയ്ക്ക് തയ്യാറെന്നു മന്ത്രി
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനാ നേതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്നതിനിടെ, ഏതു സമയവും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും അടുത്ത ചർച്ച എപ്പോഴാണ് വേണ്ടതെന്ന് അവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.അതിനിടെ നിയമങ്ങൾ പിന്തുണച്ച് ഓൾ ഇന്ത്യ കിസാൻ കോ-ഓഡിനേഷൻ കമ്മിറ്റി രംഗത്തെത്തി.കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ ഇന്നലെ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കണ്ടു പിന്തുണ അറിയിച്ചു.സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കൾ ഇന്നലെ ഡൽഹിക്ക് സമീപം വിവിധ കേന്ദ്രങ്ങളിൽ നിരാഹാരം അനുഷ്ഠിച്ചു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നിരാഹാരത്തിൽ പങ്കുചേർന്നു.എന്നാൽ നിരാഹാര സമരത്തിൽ പങ്കെടുക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) ജനറൽ സെക്രട്ടറി സുഖ്ദേവ് സിംങ് കോക്രികലാൻ അറിയിച്ചു.സംയുക്ത കിസാൻ മോർച്ചയിൽ ചർച്ച ചെയ്തല്ല നിരാഹാര സമരം നടത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.ജില്ലാ ആസ്ഥാനങ്ങളിൽ കർഷക സംഘടനകൾ ഇന്നലെ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.അതിർത്തിയിൽ ഡൽഹിയിലേക്കുള്ള പ്രവേശന മാർഗങ്ങളെല്ലാം കർഷകസമരം ശക്തമാക്കിയതോടെ അടഞ്ഞുകിടക്കുകയാണ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സമര വ്യാപിക്കുന്നുണ്ട്.തമിഴ്നാട്,തെലുങ്കാന, മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ നിന്നുമുള്ള ഓൾ ഇന്ത്യ കിസാൻ കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ നിയമത്തിന് പിന്തുണ അറിയിച്ചു കത്തു നൽകിയതായി നരേന്ദ്ര സീൻ തോമർ പറഞ്ഞു. ഇത് നാലാമത്തെ കർഷക ഗ്രൂപ്പാണ് സർക്കാരിനെ പിന്തുണക്കുന്നത്
Comments (0)