വഴി യാത്രക്കാരുടെ ദേഹത്ത് ടാര്‍ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാര്‍ സംഭവം എറണാകുളത്ത്

വഴി യാത്രക്കാരുടെ ദേഹത്ത് ടാര്‍ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാര്‍ സംഭവം എറണാകുളത്ത്

എറണാകുളം : ചെലവന്നൂരില്‍ റോഡ് ടാറിങ് നടക്കുന്ന സ്ഥലത്ത് വച്ച് വഴി യാത്രക്കാര്‍ക്ക് മര്‍ദ്ദനം. വഴി യാത്രക്കാരെ ടാര്‍ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാര്‍. യാത്രക്കാരെ മര്‍ദിക്കുകയും ടാര്‍ ഒഴിച്ച് പൊള്ളിക്കുകയും ചെയ്തു. ടാറിങ്ങിനായി ഗതാഗതം നിയന്ത്രിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കള്‍ക്കാണ് ഗുരുതര പൊള്ളലേറ്റത്. ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കള്‍ പറഞ്ഞു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ടാര്‍ ചെയ്യുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വച്ചില്ല എന്ന് യാത്രക്കാര്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായത്. ടാര്‍ ഒഴിച്ചത് തമിഴ്‌നാട് സ്വദേശിയെന്നാണ് പൊള്ളലേറ്റ യാത്രക്കാര്‍ പറഞ്ഞത്. തര്‍ക്കം ഉണ്ടായിരുന്ന സമയത്ത് മലയാളികള്‍ ഉണ്ടായിരുന്നു. സംഭവം ഗുരുതരമായതിനെ തുടര്‍ന്ന് ടാര്‍ ഒഴിച്ച തൊഴിലാളികള്‍ ഓടി മറയുകയായിരുന്നു. വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ചിലവന്നൂര്‍ റോഡില്‍ കുഴി അടക്കുന്ന ജോലിക്കാരനാണ് ടാര്‍ ഒഴിച്ചത്. മുന്നറിയിപ്പ് ബോര്‍ഡ് വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരന്‍ ടാര്‍ ഒഴിച്ചതെന്ന് യുവാക്കള്‍ പറയുന്നു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.