ഡെബിറ്റ് കാര്‍ഡുമായി കെ.എഫ്.സി.
തിരുവനന്തപുരം: കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍(കെ.എഫ്.സി.) ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു.
പൊതുമേഖലാ ബാങ്കുകളുമായി ചേര്‍ന്ന് ബ്രാന്‍ഡ് ചെയ്‌ത അഞ്ചുവര്‍ഷം കാലാവധിയുള്ള റുപേയ് പ്ലാറ്റിനം കാര്‍ഡുകള്‍ ആയിരിക്കും നല്‍കുക എന്ന് കെ.എഫ്.സി.- സി.എം.ഡി: ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.
എ.ടി.എം, പി.ഒ.സ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. ഇതുകൂടാതെ കാര്‍ഡുകള്‍ കെ.എഫ്.സിയുടെ മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും.
Comments (0)