കൊറോണ വാക്സിന്‍ എടുത്താല്‍ കുറച്ചു നാളത്തേക്ക് മദ്യപിക്കരുത്

കൊറോണ വാക്സിന്‍ എടുത്താല്‍ കുറച്ചു നാളത്തേക്ക് മദ്യപിക്കരുത്

ലണ്ടന്‍: കൊറോണ വാക്സിന്‍ എടുത്താല്‍ കുറച്ചുനാളത്തേക്ക് മദ്യപിക്കരുതെന്ന നിര്‍ദ്ദേശവുമായി വിദ്ഗ്ദര്‍ തന്നെ രംഗത്തെത്തി. അങ്ങനെ ചെയ്താല്‍ അത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കുറയ്ക്കും എന്നാണ് അവര്‍ പറയുന്നത്. ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗകാരികളെ ചെറുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന, അന്നനാളത്തിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനത്തെ മദ്യം പ്രതികൂലമായി ബാധിക്കും. ഇത് ശ്വേത രക്ത കോശങ്ങളും ലിംഫോസൈറ്റുകളും ഉള്‍പ്പടെയുള്ള പ്രതിരോധ കേശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തും. വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികളുടെ ഉദ്പാദനത്തെ ഇത് വിപരീതമായി ബാധിക്കും.എമര്‍ജന്‍സി മെഡിസിന്‍ സ്പെഷ്യലിസ്റ്റായ ഡോ.റോംഗ്ക്സ് ഇക്കാറിയ ഇതുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തിയിരുന്നു. പ്രൊസെക്കൊ ഇനത്തില്‍ പെട്ട മദ്യം മൂന്ന് ഗ്ലാസ് വീതം നല്‍കിയാണ് പഠനം നടത്തിയത്. മദ്യപിക്കുന്നതിനു മുന്‍പും അതിനു ശേഷവും ഉള്ള രക്തസാമ്ബിളുകള്‍ എടുത്തിരുന്നു. ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ലിംഫോസൈറ്റ് കോശങ്ങള്‍ പകുതിയോളമായി കുറയുവാന്‍ ആ മൂന്ന് ഗ്ലാസ് മദ്യം മതിയായിരുന്നു എന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്. ലിംഫോസൈറ്റ്സില്‍ വരുന്ന കുറവ് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയേയും കുറയ്ക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ ഇമ്മ്യുണോളൊജിസ്റ്റായ പ്രൊഫസര്‍ ഷീന ക്ര്യൂക്ക്ഷാങ്കും പറയുന്നു.

അതുകൊണ്ട്, കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചാല്‍ കുറച്ചു ദിവസത്തേക്ക് മദ്യപിക്കരുതെന്ന് ഡോ ഷീനയും നിര്‍ദ്ദേശിക്കുന്നു. വാക്സിന്‍ ഫലവത്തായി പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരത്തിന്റെ സ്വയം പ്രതിരോധ സംവിധാനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം. വാക്സിന്‍ എടുക്കുന്നതിന്റെ തലേദിവസമോ അല്ലെങ്കില്‍ അത് എടുത്തതിനു ശേഷം കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളീലോ മദ്യപിച്ചാല്‍ വാക്സിന്‍ ഫലവത്താവുകയില്ല എന്നും ഡോ, ഷീന പറയുന്നു.

പ്രായപൂര്‍ത്തിയായവരില്‍ ശേത രക്ത കോശങ്ങളുടെ 20 മുതല്‍ 40 ശതമാനം വരെ ലിംഫോസൈറ്റ് കോശങ്ങളായിരിക്കും. ഇവ സ്പ്ലീന്‍, ടോണ്‍സില്‍സ്, ലിംഫ്നോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ തന്നെയാണ് പ്രതിരോധത്തിന്റെ ആദ്യ പടി സംഭവിക്കുന്നതും. മനുഷ്യ ശരീരത്തിനെ ആക്രമിക്കാന്‍ എത്തുന്ന വൈറസുകള്‍ പോലെയുള്ള സൂക്ഷ്മ ജീവികളെ പ്രതിരോധിക്കുന്നതില്‍ സുപ്രധാന പങ്കാണ് ലിംഫോസൈറ്റ്സ് വഹിക്കുന്നത്. ഇവയുടെ എണ്ണത്തിലാണ് മദ്യം കുറവു വരുത്തുന്നതായി കണ്ടെത്തിയത്. അതുകൊണ്ടുതന്നെയാണ് ഈ രംഗത്തെ വിദഗ്ദര്‍,കോവിഡ് വാക്സിന്‍ എടുത്താല്‍ കുറച്ചു നാളത്തേക്ക് മദ്യം ഒഴിവാക്കണം എന്ന് പറയുന്നത്.