തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കന്‍ തുടങ്ങി
ആലപ്പുഴ : തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കി. മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പൊളിക്കല്‍ നടപടികള്‍. 2020 ജനുവരിയിലാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ വി. ആര്‍ കൃഷ്ണതേജയടക്കമുള്ള അധികൃതര്‍ കഴിഞ്ഞ ദിവസം പ്രദേശം സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കൊവിഡും പാണാവള്ളി പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും മൂലം പൊളിക്കല്‍ നീണ്ടുപോവുകയായിരുന്നു. പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തില്‍ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോര്‍ട്ട് പണി കഴിപ്പിച്ചത്. റിസോര്‍ട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രിം കോടതി വിധി. 54 വില്ലകള്‍ അടക്കം 72 കെട്ടിടങ്ങളുണ്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകള്‍ക്ക് 40 അടി വരെ താഴ്ചയും. കെട്ടിടം പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ കായലില്‍ വീഴരുത് എന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.
Comments (0)