ഇഷ്‌ടക്കാരനു ശമ്ബളം ഇരട്ടിയാക്കി; ഗതിയില്ലാതെ ഖാദി ബോര്‍ഡ്; സെക്രട്ടറിക്കു മാസം 1.72 ലക്ഷം!
തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷിന്റെ ശമ്ബളം ഇരട്ടിയാക്കി (1.72 ലക്ഷം രൂപ). അഞ്ച് ബോര്‍ഡ് അംഗങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് അനുകൂലിച്ചതെങ്കിലും വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ നിലപാട് നിര്‍ണായകമായി.
ഖാദി ബോര്‍ഡ് മുന്‍ സെക്രട്ടറിയുടെ ശമ്ബളം 80,000 രൂപയായിരുന്നു. എന്നാല്‍, 1,75,000 രൂപ ശമ്ബളമാവശ്യപ്പെട്ടു രതീഷ് സര്‍ക്കാരിനു കത്തെഴുതി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ഇത് അറിഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാനാവശ്യപ്പെട്ട് ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കു ബോര്‍ഡ് കത്തച്ചു. ബോര്‍ഡ് അംഗങ്ങളില്‍ രണ്ടുപേര്‍ മാത്രമാണു ശമ്ബളവര്‍ധനയെ ആദ്യം അനുകൂലിച്ചത്. മന്ത്രി ജയരാജന്റെ നിര്‍ദേശമാണു നിര്‍ണായക തീരുമാനത്തിലേക്ക് എത്തിച്ചത്.
മാസങ്ങളുടെ ഇടവേളയ്‌ക്കുശേഷമാണു ഖാദി ബോര്‍ഡ് യോഗം വ്യവസായമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്നത്. ശമ്ബളവിതരണമടക്കം കടുത്ത സാമ്ബത്തികബാധ്യതയ്‌ക്കിടെയാണു ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്ബളം ഇരട്ടിയാക്കിയത്.
Comments (0)