ശിവഗിരി തീർത്ഥാടന കമ്മറ്റി സെക്രട്ടറിയായ് തെരഞ്ഞെടുക്കപ്പെട്ടു സ്വാമി ശ്രീ ശിവസ്വരൂപാനന്ദ.

ശിവഗിരി തീർത്ഥാടന കമ്മറ്റി സെക്രട്ടറിയായായ് തിരഞ്ഞടുക്കപ്പെട്ട അല്ലെങ്കിൽ സ്ഥാപിക്കപ്പെട്ട സ്വാമി ശിവസ്വരൂപാനന്ദ എന്ന വ്യക്തി ഒരു സന്യാസി എന്ന വാക്കിന് അനുയോജ്യനാണോ എന്ന് ഗുരുഭക്തർ ആത്മപരിശോധന നടത്തേണ്ട സന്ദർഭമാണെന്ന് വിശ്വാസികൾചിന്തിച്ചു തുടങ്ങി സന്യാസി എന്നാൽ സർവ്വതും ത്യജിക്കപ്പെട്ടത് എന്നാണ് നാം മനസിലാക്കി യിട്ടുള്ളത്. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ഭരണ സമിതിയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഈ നാട്ടിലെ ഗുരുഭക്തരുടെ പ്രതിനിധികളായ സന്യാസിമാർ ഒരു ഭരണ സമിതിയിലേക്ക് അംഗമാകുവാൻ മേപ്പടിയാൻ അശേഷം യോഗ്യനല്ല എന്ന് കണ്ട് പരമാവധി ഒഴിവാക്കാൻ ശ്രമിച്ചതിന്റെ തെളിവാണ് ഏറ്റവും കുറവ് വോട്ട് ലഭ്യമാകുക എന്ന പ്രതിഷേധ സൂചന വോട്ടുകൾ ലഭിച്ചത് എന്നാൽ ഭൂരിപക്ഷവും അസ്വീകാരനും ഒഴിവാക്കി നിർത്തപ്പെട്ടതുമായ ഇദ്ദേഹത്തെ ശിവഗിരി തീർത്ഥാടക കമ്മറ്റിയുടെ സാമ്പത്തിക പരമാധികാരം സെക്രട്ടറി പദം കയ്യാളാൻ ചില ബാഹ്യ ശക്തികളുടെ പിന്നാമ്പുറം വേലകളിലൂടെ സാധിച്ചെടുത്തതും ഗുരു ഭക്തരുടെ മേൽ അടിചേൽപ്പിച്ചതും ഹിമാലയൻ മണ്ഡത്തരമാണെന്ന് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അടുത്തറിയുന്ന ഗുരു ഭക്തർക്കറിയാം. ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമ ഭരണം പതിനഞ്ച് വർഷം ആസ്വദിച്ച് അർമാദിച്ചു നടത്തിയ ഭരണത്തിൽ ആലുവ ഗാരേജ് ഭാഗത്ത് സഹോദരി എന്ന പേരിൽ വീട് എടുത്ത് താമസിപ്പിക്കുകയും.ആ കുടുംബത്തിലെ കുട്ടികളെ  എല്ലാ രീതിയിലും ഒരു കുടുംബനാഥനെന്ന പോലെ സംരക്ഷിച്ചതും ഗരുഭക്തരുടെയും ആശ്രമത്തിന്റെയും വരുമാനം ദുരുപയോഗപ്പെടുത്തി ആയിരുന്നെന്ന് ആലുവക്കാർക്ക് അറിയാം  ഇതെല്ലാംശിവഗിരി ആസ്ഥാനത്തിനും അറിയാത്തതല്ല. അതുപോലെ ആലുവയിലുള്ള ഒരു സ്ത്രീയുടെ വീട്ടിൽ നിന്ന് നിധി കുഴിചെടുക്കാൻ പോയതും അത് പോലീസ് കേസിൽ എത്തിയതും ഗുരുഭക്തരുടെ ദാനമായി ലഭിച്ച ലക്ഷങ്ങൾ കൊടുത്ത് ഒരുക്കി തീർത്തതും സന്യാസത്തിന് ചേരാത്ത ചില നീക്കുപോക്കുകൾ നടത്തിയാണെനും നാട്ടിൽ പാട്ടാണ്. കോട്ടയത്തും.പൂർവ്വാ ശ്രമമായ മണ്ണഞ്ചേരിയിലും ഉള്ള സ്വന്തം സഹോദരൻമാർ കണ്ണടച്ചു തുറക്കും മുൻപ് ഒന്നരക്കോടി രൂപയോളം ചിലവ് വന്ന രമ്യഹർമങ്ങൾ പണിഞ്ഞ്തീർത്തതും അതിനായ് പണം വന്ന വഴികളും  ഗുരുഭക്കർക്കുംഅന്വേഷികാവുന്നതാണ് സംസ്ഥാന സർക്കാരിൽ നിന്ന് സൗജന്യ ഭവന ലബ്ദിക്കായി അപേക്ഷ നൽകി കാത്തിരുന്ന സഹോദരൻമാർ ഒരു സുപ്രഭാതത്തിൽ കോടികളുടെ വിലമതിക്കുന്ന രമ്യഹർമ്മം പണിതുയർത്തിയതിന്റെ കണക്കുകൾ പരിശോധിക്കാൻ അന്വേഷണ ഏജൻസികൾ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം അട്ടിമറിക്കാൻ മതിയായ സമ്പത്ത്. കയ്യിലൊതുക്കി വച്ചിട്ടുള്ളതും വിശ്വാസികൾക്കറിയാം. പോക്രികൾക്ക് പോക്രികൾ എന്നും സംരക്ഷണമൊരുക്കും എന്നതിനാൽ . ശിവഗിരി ഭരണസമിതി തിരഞ്ഞടുപ്പിൽ ബാഹ്യശക്തികൾ എങ്ങനെ അവരുടെ അജണ്ടകൾ നടപ്പാക്കി അത് എന്തിന് വേണ്ടി ആയിരുന്നു എന്നും ശിവഗിരി തീർത്ഥാടന കമ്മറ്റി പ്രധാനിയായി ശിവസ്വരൂപാനന്ദയെ അവരോധിചവർക്കും വ്യക്തമാണ് പിന്നെയുള്ളത് ഗുരുഭക്തർ ഇതൊന്നും മനസിലാക്കാത്തതാണോ അല്ലെങ്കിൽ ആയില്ല എന്ന് ധരിക്കുന്നതുമാണൊഎന്നതുമൊരു ചോദ്യമാണ്. ശിവഗിരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി സന്യാസിമാരുണ്ടെങ്കിലും അവരൊന്നും ഇത്തരം ആരോപണങ്ങൾക്ക് സാഹചര്യമൊരുക്കുന്നില്ല എന്നത് ശ്രദ്ധേയമാകുമ്പോഴും സമർപ്പണം ചെയ്യുക എന്നതു മാത്രമല്ല അത് ഗുരുവിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കൂടി വേണ്ടിയിട്ടുള്ളതാണെന്ന് കൂടി ഓരോ ഗുരു ഭക്തരും മനനംചെയ്യണം