വിശ്വ ശാന്തി മാനവികതയിലൂടെ, ആര്യായന സന്ദേശവിളംബരം തുടങ്ങി
ആര്യായന സന്ദേശ പ്രയാണം തുടങ്ങി;. തൃശ്ശൂർ കുന്ദംകുളത്തിനടുത്തുള്ള കലശ മലയിൽ ഏപ്രിൽ 9, 10, 11 തിയ്യതികളിൽ ജീവകാരുണ്യം' മതസൗഹാർദം, പ്രകൃതിസംരക്ഷണം എന്നീ മേഖലകളിൽ ഊന്നി വിശ്വ ശാന്തിയിലൂടെ മാനവികത എന്ന ലക്ഷ്യസാക്ഷാത്ക്കാരത്തിനായി നടക്കുന്ന ആര്യയാഗ സന്ദേശ യാത്ര തുടങ്ങി.അഗസ്ത്യമഹർഷിയുടെ തപോഭൂമിയായ കലശ മലയിലെ ശ്രീചക്രാ ങ്കി തയജ്ഞവേദിയിലാണ് 3 ദിവസങ്ങളിലായി ആര്യയാഗം നടക്കുക. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിഡൻ്റ് സ്വാമി സദ്ഭവാനന്ദ, തൃശ്ശൂർ ബിഷപ്പ് മാർ അപ്രേം മെത്രോപോലീത്ത എന്നിവർ ആര്യ യാഗ സന്ദേശയാത്രക്ക് മംഗളങ്ങൾ നേർന്നു.തിരുവനന്തപുരം പാളയം പള്ളി, പത്മനാഭസ്വാമി കൊട്ടാരം എന്നി സ്ഥലങ്ങളിൽ സന്ദേശം നൽകിയതിന് ശേഷം യാത്ര ഉത്തര കേരളത്തിലേക്ക് പുറപ്പെടും., ചിത്രവിവരണം ആര്യയാഗ സന്ദേശ യാത്രക്ക് മാർ പ്രേം മെത്രോപ്പൊലീത്ത അനുഗ്രഹം നേരുന്നു, സമീപം ആര്യ മഹർഷി ,കരീം പന്നിത്തടം, ശശി കളരിയേൽ, വേണു,, ഉണ്ണിക്കൃഷ്ണൻ എന്നിവർ



Author Coverstory


Comments (0)