മദ്യത്തിലും മതം കാണുന്ന സർക്കാർ; പൊതുജനം വിഢികളല്ല...?

മദ്യത്തിലും മതം കാണുന്ന സർക്കാർ; പൊതുജനം വിഢികളല്ല...?

രവീന്ദ്രൻ, കവർസ്റ്റോറി


സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട മദ്യ കച്ചവടം കോറൊണ കാലത്ത് നിർത്തിവയ്ക്കാൻ നിർബന്ധിതരായത് കുടിയൻമാർക്ക് കുറച് ബുദ്ധിമുട്ടായി പോയെങ്കിലും അവർ അത് പരിഹരിക്കാൻ അരിഷ്ടവും വാറ്റുചാരായവും മറ്റ് പോംവഴികളും കണ്ടെത്തി പരിഹരിക്കുന്നുണ്ട് എന്നാൽ 50 രൂപക്ക് കമ്പനിയിൽ നിന്ന് വാങ്ങി 15 ഇരട്ടി വിലക്ക് കുടിയൻമാർക്ക് വിറ്റ് ഒടുക്കത്തെ കൊള്ള നടത്തുന്ന സർക്കാറിന് ആണ് ഏറ്റവും വലിയ നഷ്ടം 
ഉണ്ടായിട്ടുള്ളത്.

അയൽ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിൽ ചീഞ്ഞളിഞ്ഞ ശവശരീരം സൂക്ഷിച്ച് കാലപരിധി കഴിയുമ്പോൾ അത് നശിപ്പിച്ച് കളയാൻ കമ്പനികൾക്ക് പൈസ അങ്ങോട്ട് കൊടുത്ത് കൊണ്ട് പോകുന്ന സ്പിരിറ്റ് ആണ് പല കമ്പനികളും കളർ ഫ്‌ലേവർ ചേർത്ത് വില കുറച്ച് കേൾക്കാൻ ഇമ്പമുള്ള പേര് കൊട്ത്ത് വിൽക്കപ്പെടുന്നതും വില കൊടുത്ത് നമ്മൾ വാങ്ങുന്നതും. കോവിഡിന്റെ ഒന്നാം ഘട്ടത്തിൽ കേദ്ര സർക്കാർ വിൽപനശാലകൾ തുറക്കരുത് എന്ന് പറഞ്ഞിട്ടും നിശ്ചിത അകലത്തിൽ കളം വരച്ച് അകലം പാലിപ്പിച്ച് മാന്യൻമാരായ പോലിസ് കാരെ മദ്യ കടകൾക്ക് കാവൽ നിർത്തിയും ഓൺലൈൻ ആയി കുടിയന്റെ അടുക്കളയിൽ വരെ എത്തിച്ചിട്ടും ഇപ്പോൾ കേരളം ഗ്രീൻ സോണായ് മറ്റു കടകൾ എല്ലാം തുറന്നു.

കടകൾ വൃത്തിയാക്കി ഇനി ധൈര്യമായി മദ്യ കച്ചവടം നടത്താമെന്ന് ബിവറേജസ് എം.ഡി.പറഞ്ഞു. അപ്പോഴാണ് നമ്മളെ ഇപ്പോൾ നയിക്കുന്ന ഉപദേശികൾക്ക് ബോധം വന്നത്. ഇപ്പോൾ മുസ്ലിം സമുദായത്തിന്റെ നോമ്പുകാലമാണ് മദ്യം കച്ചവടം തുടങ്ങിയാൽ അവർക്ക് സർക്കാരിനോട് ഇഷ്ടക്കേടാവും ഒന്ന് പ്രീണിപ്പിക്കാമെന്ന്. അല്ലെങ്കിൽ ഏതു പ്രതിസന്ധി വന്നാലും കേരള പോലീസിലെ അടി വീരൻമാരെയും വെടി വീരൻമാരെയും കാവൽ നിർത്തി ആയാലും സർക്കാർ മദ്യ കച്ചവടത്തിന് അനുമതി കൊടുത്തേനെ എന്ന് ആർക്കാണറിയാത്തത്.

മദ്യത്തിന് ജാതിയും മതവും ഇല്ലെന്ന് ആർക്കാണറിയാത്തത്. മദ്യകച്ചവടം നിർത്തിയാൽ നാല് വോട്ട് കൂടുതൽ കിട്ടുമെന്ന് ഏത് പൊട്ടന്നാണ് ഉപദേശം കൊടുത്തത്. അങ്ങനെയായിരുന്നെങ്കിൽ എ.കെ ആന്റണി ആയിരുന്നെന്നെ കേരളത്തിന്റെ എക്കാലത്തെയും മുഖ്യമന്ത്രി. എന്തായാലും പോലീസുകാർ പോലും കള്ള ചാരായം വിറ്റ് ജീവിക്കേണ്ടി വന്ന അവസ്ഥ കേരളത്തിന് അപമാനമായി. പോലിസ് കാരെ ചാരായം പിടിച്ച കേസ് ചാർജ് ചെയ്ത എക്‌സൈസുകാരുടെ കാര്യം കട്ടപൊകയായ്. അവർ സർക്കാരിനോട് ചെയ്തത് ക്രൂരതയായ്. സാധാരണക്കാരനെ പിടിച്ച് കൈകാര്യം ചെയ്താലും ഇങ്ങനെ ഒന്ന് ചെയ്യുമെന്ന് വകുപ്പ് മന്ത്രി പോലും വിചാരിച്ചില്ല. നിങ്ങൾ ഒന്നാണെന്നുള്ള കാര്യം മറന്നു പോയല്ലോ.

എന്തായാലും നോമ്പുകാലം കഴിയുമ്പോഴേങ്കിലും കച്ചവടം തുടങ്ങണം ഇല്ലെങ്കിൽ വീടും വസ്തുവും ബാങ്കിൽ വച്ച് ജീവിക്കാൻ കച്ചവടം തുടങ്ങിയ ബാർ മുതലാളിമാരും അവിടുത്തെ തൊഴിലാളികളും കയറിൽ തൂങ്ങേണ്ടി വരും. അവർക്ക് ജാതിയും മതവുമില്ല,