റിവേഴ്സ് ഹവാല, എല്ലാ വമ്പൻമാരെയും, കുടുക്കും-കേന്ദ്ര ഏജൻസി

റിവേഴ്സ് ഹവാല, എല്ലാ വമ്പൻമാരെയും, കുടുക്കും-കേന്ദ്ര ഏജൻസി

തിരുവനന്തപുരം: രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ പ്രമുഖരുടെ കള്ളപ്പണം ഡോളറാക്കി സ്വപ്നയും, സംഘവും യു.എ.ഇ കോൺസുലേറ്റിന് ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിയ റിവേഴ്സ് ഹവാല ഇടപാടിൽ ഉൾപ്പെട്ടത് എത്ര ഉന്നതനായാലും കണ്ടെത്തുന്നതിന് അന്വേഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം. ഇതോടെ വൻ സ്രാവുകൾ ഉൾപ്പെടെ ഇടപാടിൽ ഉൾപ്പെട്ടവർ എല്ലാം കുരങ്ങും എന്നുറപ്പായി.

കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായാവും അന്വേഷിക്കുക. കോൺസുലേറ്റിലെ ഉന്നതരും നിരവധി വിദേശികളും ഉൾപ്പെടെ പ്രതികളായേക്കും. ഡിപ്ലോമാറ്റിക് ചാനലിലൂടെ ഉള്ള റിവേഴ്സ് ഹവാല ഉന്നതർക്ക് കുരുക്ക് ആകും.

മൂന്നുവർഷമായി സ്വപ്നയും,  സംഘവും റിവേഴ്സ് ഹവാല ഇടപാട് നടന്നതായാണ് കണ്ടെത്തൽ. കോൺസുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണയ വിനിമയ ഏജൻസികളുടെയും ബാങ്കുകൾ വഴിയാണ് അനധികൃതമായി ഡോളർ ശേഖരിച്ചത്. കള്ളപ്പണം സുരക്ഷിതമായി യു.എ.ഇ.യിൽ എത്തിക്കാൻ സ്വപ്നയ്ക്കും സംഘത്തിനും കമ്മീഷൻ ലഭിച്ചിരുന്നു.

ഡോളർ കടത്ത് എം ശിവശങ്കരറിന്റെ അറിവോടെയും സഹായത്തോടെയും ആയിരുന്നു.  ജൂണിൽ വന്ദേഭാരത് തീരുമാനത്തിൽ അഞ്ച് വിദേശികൾക്ക് ദുബായിലേക്ക് ടിക്കറ്റ് എടുക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നു ഇവരുടെ ബാഗുകളിലും വിദേശ കറൻസി കടത്തിയെന്നാണ് കണ്ടെത്തൽ.  ഐടി വകുപ്പിന്റെ തുടക്കം വിവിധ സർക്കാർ പരിപാടികളിൽ അതിഥികളായത് വിദേശികളെ ഉപയോഗിച്ച് ഡോളർ കടത്തിയതായാണ് വിവരം പരിപാടികളുടെ ഏകോപനം സ്വപ്നയായിരുന്നു അതിഥികൾക്ക് വിമാനത്താവളത്തിൽ പരിശോധനയില്ലാത്ത  ഗ്രീൻ ചാനൽ അനുവദിച്ചിരുന്നു.

നയതന്ത്ര പാഴ്സലുകളിൽ വിദേശകറൻസി കേരളത്തിലെത്തിച്ചതായും കസ്റ്റംസിന് വിവരമുണ്ട്.യു.എ.ഇ കോൺസുലേറ്റ് ജീവ കാരുണ്യ അക്കൗണ്ടുകളുടെ 140 കോടി എത്തിച്ചു. ഇതിൽ ഒരു അക്കൗണ്ടിംഗ് 58 കോടിയിൽ നാലു കോടി മാത്രമാണ് ശേഖരിക്കുന്നത്