ക്ഷോഭിതനായി,,ആലുവയുടെ മുഹമ്മദാലി ',,,,,, അജിതാ ജയ് ഷോർ
കോൺഗ്രസ്സ് നേതാക്കൾക്കെതിരെ വൈകാരിക പ്രതികരണവുമായി മുൻ എം.എൽ.എ.കെ.മുഹമ്മദാലി. തൻ്റെ മകൻ്റെ ഭാര്യ ഷെൽന നിഷാദ് എൽ.ഡി.എഫ്.സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെയാണ് കോൺഗ്രസ്സ് സംസ്ഥാന നേതാക്കളടക്കം മുഹമ്മദാലിയുമായി ബദ്ധപ്പെട്ടപ്പോഴായിരുന്നു മുഹമ്മദാലിയുടെ വൈകാരിക പ്രതികരണം ഉണ്ടായത്.2006 ൽ താൻ പരാജയ പെട്ട ശേഷം തന്നെ കുറിച്ച് അന്വഷിക്കുകയോ തന്നെ കാണുവാനോ തയ്യാറാകാതിരുന്ന അൻവർ സാദത്ത് എം.എൽ.എ.അടക്കമുള്ളവരോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. താൻ ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിൽ ആയ സമയത്ത് പോലും തന്നെ കാണാനോ അസുഖവിവരം അന്വേഷിക്കാനോ തയാറാകാതിരുന്ന സാദത്ത് തൻ്റെ മരുമകൾ ഒരു നിലപാടെടുത്തപ്പോൾ അതിൽ ആശങ്ക പൂണ്ട് തന്നെ കാണാൻ ശ്രമിച്ച സാദത്തിനെ കാണാൻ മുഹമ്മദാലി തയ്യാറായില്ല.തൻ്റെ തണലിൽ വളർന്ന് വന്നവർ തൻ്റെ വീടിൻ്റെ വിളിപ്പാടകലെയുള്ള കോൺഗ്രസ്സ് ഓഫിസിൽ ദിനം പ്രതി ഒത്തുചേർന്നിട്ട് eപാലും തൻ്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയെ കുറിച്ചോ പാർട്ടിയിലെ സംഘടന സംവിധാനങ്ങളെ കുറിച്ചോ തന്നോട് ചർച്ച ചെയ്യാൻ തയ്യാറായിട്ടില്ലന്ന പരിഭവം അദ്ദേഹം പ്രകടിപ്പിച്ചു.27 വർഷക്കാലം ആലുവ എം.എൽ.എ. ആയിരുന്ന കെ.മുഹമ്മദാലി യാതൊരു വിധ ആരോപണശരങ്ങളും ഏൽക്കാതെയാണ് കളം വിട്ടത്.2006 ലെ തിരഞ്ഞെടുപ്പിൽ സ്വന്തം എന്ന് കരുതി കൂടെ കൊണ്ട് നടന്നവർ തന്നെ പിന്നിൽ നിന്ന് കുത്തിയപ്പോഴാണ് അദ്ദേഹത്തിന് അടിതെറ്റിയത്. ആലുവയുടെ സൗമ്യ സാന്നിധ്യമായി അഴിമതിയുടെ കറപുരളാത്ത തികഞ്ഞ മതേതര വാദിയായ മുഹമ്മദാലി സഹപ്രവർ ത്തകരുടെ അവഗണനയിൽ വളരെ അധികം ദുഃഖിതനായിരുന്നു. മരുമകളുടെ ഈ തീരുമാനത്തെ സർവ്വാത്മനാ പിന്തുണക്കുകയാണ് കറപുരളാത്ത കറതീർന്ന കോൺഗ്രസ്സുകാരനായ മുഹമ്മദാലി.ഷെൽനയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ്സിൽ വൻതോതിൽ വോട്ട് ചോർച്ച ഉണ്ടാക്കുമെന്ന ആശങ്കയാണ് നേതാക്കളെ മുഹമ്മദാലിയുമായിട്ടുള്ള സന്ധി സംഭാഷണത്തിന് പ്രേരിപ്പിക്കുന്നത്.
Comments (0)