ഇത് സ്വപ്ന സുരേഷിൻ്റെ സർക്കാർ - സി.പി രാധാകൃഷ്ണൻ
പറവൂർ: യുഡിഎഫിൻ്റെ കാലത്ത് കേരളത്തിൻ്റെ ഭരണം നിയന്ത്രിച്ചത് സരിത നായരാണെങ്കിൽ എൽഡിഎഫിൻ്റെ ഭരണത്തിൽ സ്വപ്ന സുരേഷായി മാറിയെന്ന് ബിജെപി കേരളത്തിൻ്റെ പ്രഭാരിയും മുൻ എം പിയുമായ സി.പി.രാധാകൃഷ്ണൻ. കേന്ദ്ര സർക്കാർ പദ്ധതികൾ സംസ്ഥാന സർക്കാരിൻ്റെ കിറ്റിലിട്ട് വിതരണം ചെയ്യുന്ന പണിയാണ് പിണറായി വിജയൻ നടത്തുന്നതെന്നും അദ്ധേഹം പറഞ്ഞു. ബിജെപി പറവൂർ നിയോജക മണ്ഡലം നേതൃയോഗം കൈതാരം എൻ എസ് എസ് കരയോഗം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് ഭദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ, സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡൻ്റ് എസ്.ജയകൃഷ്ണൻ, മേഖല ജനറൽ സെക്രട്ടറി എൻ.പി.ശങ്കരൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.എസ്.ഷൈജു, എം എ. ബ്രഹ്മരാജ്, ട്രഷറർ എം.എം.ഉല്ലാസ്കുമാർ, കെ.പി.രാജൻ, സിന്ധു നാരായണൻകുട്ടി, രഞ്ജിത്ത് മോഹൻ, ഹരേഷ് വെണ്മനശ്ശേരി എന്നിവർ പ്രസംഗിച്ചു.
- അജിതാ ജയ്ഷോര്
Comments (0)