ലക്ഷദ്വീപിൽ കോടികളുടെ കടൽ വെള്ളരി വേട്ട ; മലയാളി ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ
കൊച്ചി: ലക്ഷദ്വീപില്‍ വീണ്ടും കോടികളുടെ കടല്‍ വെള്ളരി വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 5.45 കോടി രൂപയോളം വില വരുന്ന ജീവനില്ലാത്ത കടല്‍ വെള്ളരിയുമായി മലയാളിയുള്െപ്പടെ ഏഴു പേരാണ് ലക്ഷദ്വീപ് വനംവകുപ്പിെന്റ പിടിയിലായത്. ലക്ഷദ്വീപില്‍നിന്ന് ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘമാണിത്.
ഇവര്‍ കൊന്ന 486 കടല്‍ വെള്ളരികളും രണ്ട് മത്സ്യബന്ധന ബോട്ടുകളും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി പി.സാജന്, ലക്ഷദ്വീപിലെ അഗത്തി സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍, എസ്.ബി.മുഹമ്മദ് ഹഫീല്, സഖലൈന്‍ മുസ്താഖ്, തമിഴ്നാട് കന്യാകുമാരി സ്വദേശി പി.ജൂലിയസ് നായകം, സൗത്ത് ഡല്‍ഹിക്കാരനായ ജഗന് നാഥ് ദാസ്, പശ്ചിമബംഗാള്‍ സ്വദേശി പരണ് ദാസ് എന്നിവരാണ് പിടിയിലായത്.
ജനവാസമില്ലാത്ത ദ്വീപായ പെരുമാല്പറില് കടല്‍വെള്ളരി ബോട്ടില്‍ കടത്തുന്നതിനിടെ രാത്രി പട്രോളിങ് നടത്തുകയായിരുന്ന മറൈന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ഫോഴ്സ് വാച്ചേഴ്സ് കണ്ടെത്തി പിടികൂടുകയായിരുന്നു. അഗത്തി റേഞ്ച് ഓഫിസ് ഹെഡ്ക്വാര്ട്ടേഴ്സിലെത്തിച്ച ഇവര്‍ക്കെതിരെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 പ്രകാരം കേസെടുത്തു. തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ രജിസ്ട്രേഷനുള്ള ബോട്ടുകളാണ് പിടികൂടിയത്.



Author Coverstory


Comments (0)