ലോക്ക് ഡൗണിൽ ഇന്ത്യയിലെ താഴ്ന്ന മദ്ധ്യവർഗം ദുരിതകയത്തിൽ 

ലോക്ക് ഡൗണിൽ ഇന്ത്യയിലെ താഴ്ന്ന മദ്ധ്യവർഗം ദുരിതകയത്തിൽ 

സത്യൻ വിശ്വംഭരൻ


കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിലേക്ക് രാജ്യവ്യാപകമായി ഏർപെടുത്തിയ ലോക്ക് ഡൗൺ ഇന്നേക്ക് 36 ദിവസം പിന്നിടുമ്പോൾ ഇന്ത്യയിലെ താഴ്ന്ന മധ്യവർഗത്തെ അഗാധമായ അന്ത്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 5000, 15000 രൂപ പ്രതിമാസ വരുമാനമുള്ള  ഓഫീസ് അസിസ്റ്റന്റുമാർ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നീ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് കഴിഞ്ഞ 2 മാക്കാലമായി  ശമ്പളം ലഭിച്ചിട്ടില്ല. എന്നാൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ സഹായിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ ഏറെയുണ്ട്. താഴ്ന്ന മധ്യവർഗത്തിൽപെട്ടവർ ആനുകൂല്യങ്ങൾ നേടാൻ കഴിയാതെയും വരുമാന മാർഗ്ഗങ്ങളില്ലാതെയും ഏറെ കഷ്ടതകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണ് ഇക്കൂട്ടർ.