ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്‌, ഹരിദാസൻ വെറും ബിനാമി. പിന്നിൽ സൂത്രധാരൻമാരായ വമ്പന്മാർ : പ്രഭവകേന്ദ്രം ഗുരുവായൂരിലെ സായ് സഞ്ജീവനി ആശ്രമവും ഹരി സ്വാമി എന്ന സുനിൽ സ്വാമിയും. ചതിയിൽ പെട്ടവരിൽ ഏറെയും ഭക്തന്മാർ.

ഇരിങ്ങാലക്കുട ഇറിഡിയം  തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്‌, ഹരിദാസൻ വെറും ബിനാമി. പിന്നിൽ സൂത്രധാരൻമാരായ വമ്പന്മാർ : പ്രഭവകേന്ദ്രം ഗുരുവായൂരിലെ സായ് സഞ്ജീവനി ആശ്രമവും ഹരി സ്വാമി എന്ന സുനിൽ സ്വാമിയും. ചതിയിൽ പെട്ടവരിൽ ഏറെയും ഭക്തന്മാർ.

തൃശൂർ : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചു നടന്ന 500 കോടിയുടെ ഇറിഡിയം തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരിഞ്ഞനം സ്വദേശികളായ ഹരിദാസ്, ജിഷ എന്നിവർക്കെതിരെ ഉയർന്ന അഞ്ഞൂറിൽ അധികം കോടികളുടെ നിക്ഷേപ തട്ടിപ്പിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഹരിദാസ്, ജിഷ എന്നിവർ ഈ സംഭവത്തിൽ വെറും ബിനാമികൾ എന്നാണ് പോലീസിന്റെ സംശയം. അത് ഉറപ്പിക്കുന്ന തെളിവുകൾ സമാഹരിച്ചു കഴിഞ്ഞു, ഗുരുവായൂർ കേന്ദ്രീകരിച്ച് സായി സഞ്ജീവനി എന്ന ആശ്രമം നടത്തുന്ന ഹരി സ്വാമി എന്ന സുനി സ്വാമി യിലേക്കാണ് അന്വേഷണം നീളുന്നത്.

ആത്മീയതയുടെ മറവിൽ തന്നെ തേടിയെത്തുന്ന നിരവധി ഭക്തർ ഈ തട്ടിപ്പിനിരയായതായി വിവരം ലഭിച്ചിട്ടുണ്ട്. കാവിയുടെ മറവിൽ കേരളത്തിൽ ഇത്രയും ആസൂത്രിതമായ തട്ടിപ്പ് ഇത് ഒരു പക്ഷെ ആദ്യമായിരിക്കും ഹരിദാസ്, ജിഷ എന്നിവർ ഈ കൂട്ട് കച്ചവടത്തിൽ പങ്കാളികൾ മാത്രമാണ് എന്നതാണ് വിവരം. കാവിയുടെ മറവിൽ നടത്തുന്ന ഈ തട്ടിപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും, കേന്ദ്ര ധനമന്ത്രിയുടെയും പേരുകളും അവരുമായി അടുപ്പം ബോധ്യപ്പെടുത്താൻ അവരൊടൊപ്പമുള്ള ഫോട്ടോകളും ഇവർ ദുരുപയോഗം ചെയ്തിട്ടുണ്ടുമുണ്ടെന്നും ഇതിന് വേണ്ടി ഡൽഹി യാത്രകളും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനത്ത് നടത്തിയതായി ബോധ്യപ്പെടുത്തുന്ന ചില വ്യാജ രേഖകളും കാണിച്ചാണ് പലരെയും കെണിയിൽചാടിച്ചിട്ടുള്ളത് നിലവിൽ ഇരിങ്ങാലക്കുട പോലീസ് അന്വേഷിക്കുന്ന ഈ കേസ് തൃശൂർ എസ് പി യുടെ പ്രത്യേക മേൽനോട്ടത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇ:ഡി, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവ ഇതിനോടകം കേസ് ഏറ്റെടുത്തിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കള്ള നോട്ട് അടി കേസിൽ പിടിയായിലയ സുനിൽ ആണ് പിന്നീട് സുനിൽ സ്വാമി, ഹരി സ്വാമി എന്നീ പേരുകളിൽ സായി ആശ്രമം ആരംഭിച്ചത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ സുനിൽ സ്വാമിയിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടുണ്ട്. അവരിലേക്കും അന്വേഷണം നീളുന്നുണ്ട്.കൂടാതെ, കേന്ദ്ര സർക്കാർ നിരോധിച്ച ഒരു സംഘടനയുടെ പ്രധാനപ്പെട്ട ചില നേതാക്കൾ ചില പ്രത്യേക കാര്യങ്ങൾക്കായി സുനിൽ സ്വാമിയുടെ ആശ്രമം സന്ദർശിച്ചതും മറ്റ് ചില ഇടപാടുകളിൽ ഏർപ്പെട്ടതും കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,  വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടൊപ്പം കൂടുതൽ അറസ്റ്റുകളും വെളിപ്പെടുത്തലുകളും പുറത്ത് വരുമെന്നാണ് അന്വേഷണ സംഘത്താലുള്ളവർ വെളിപ്പെടുത്തിയത്.