ശശീന്ദ്രനെതിരെ പാളയത്തിൽ പട
കോഴിക്കോട് : എട്ടുതവണ മത്സരിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ മാറിനിൽക്കണമെന്ന് എൻ.സി.പി.ജില്ലാകമ്മിറ്റിയിൽ ആവശ്യം.വടകര, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ളവരാണ് ഈ ആവശ്യം ഉന്നയിച്ചത്. നേരത്ത് ബാലുശ്ശേരിയിൽനിന്നും രണ്ടുതവണ എലത്തൂരിൽ നിന്നും ജയിച്ച്മന്ത്രിയായ ശശീന്ദ്രൻ മുൻപ് പെരിങ്ങളത്തുനിന്നും എടക്കാടുനിന്നും എം.എൽ.എ.ആയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ളവർക്ക് അവസരം നൽകണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ ജില്ലാകമ്മിറ്റിയിൽ ഉയർന്ന പൊതുവികാരം 22-ന് ന് കൊച്ചിയിൽ ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ അറിയിക്കാമെന്ന് ജില്ലാ പ്രസിഡൻറ് മുക്കം മുഹമ്മദ് പറഞ്ഞു.തുടർച്ചയായി മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന് സി.പി.ഐ.യുംരണ്ടു തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന് സി.പി.എം. തീരുമാനിക്കുമ്പോൾ പുതിയ ആളുകൾക്ക് അവസരം നൽകാൻ എ.കെ.ശശീന്ദ്രൻ മാതൃക കാണിക്കണമെന്നാണ് യോഗത്തിൽ സംസാരിച്ചവർ ആവശ്യപ്പെട്ടത്. മന്ത്രി ശശീന്ദ്രൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.സംസ്ഥാന ജനറൽസെക്രട്ടറി എം. ആലിക്കോയയും യോഗത്തിൽ പങ്കെടുത്തില്ല.
Comments (0)