പുസ്തകവിതരണം അച്ചന് വേണ്ടിയോ മകന് വേണ്ടിയോ? കളമശ്ശേരിയിൽ വിയർത്ത് UDF - അജിതാ ജയ്ഷോർ
കളമശേരിയിൽ യു.ഡി.എഫ്.ബൂത്ത്തല പ്രചരണ പരിപാടികൾക്ക് തുടക്കമായി.ആശയക്കുഴപ്പത്തിലായി പ്രവർത്തകർ.ശനി, ഞായർ ദിവസങ്ങളിലായി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കയറി നിലവിലെ എം.എൽ.എ.വി.കെ.ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം പാലം കേസ്സിൽ നിരപരാധിയാണന്ന് വരുത്തി തീർക്കാനുള്ള 15 പേജുള്ള കൈ പുസ്തകം വിതരണം ചെയ്യണമെന്നാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സ്ഥാനാർത്ഥി ഇബ്രാഹിം കുഞ്ഞാണന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തെ വെള്ളപൂശുന്ന പുസ്തകം വിതരണം ചെയ്യുന്നതിലെ ആശയക്കുഴപ്പമാണ് പ്രവർത്തകരെ വലക്കുന്നത്.ഇബ്രാഹിം കുഞ്ഞല്ല പകരം മകനാണ് മത്സരിക്കുന്നതെങ്കിൽ കൈ പുസ്തകം വിതരണം ചെയ്യേണ്ട കാര്യമില്ല എന്നാണ് പ്രവർത്തകർ പറയുന്നത്. പുസ്തകവുമായി വീടുകളിൽ ചെല്ലുമ്പോൾ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാതെ കുഴങ്ങുകയാണ് പ്രവർത്തകർ.ഇക്കാരണത്താൽ പല ബൂത്തുകളിലും വിതരണം പാതിവഴിയിൽ നിർത്തുകയും ചില ബൂത്തുകളിൽ വിതരണം ചെയ്യാത്ത സാഹചര്യവുമുണ്ട്.സി .പി.എം. വേട്ടയാടി രോഗിയാക്കി എന്ന തലക്കെട്ട് തന്നെ പ്രവർത്തകരിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.അഴിമതി കുറ്റത്തിന് കേസ്സെടുത്താൽ ഒരാൾ എങ്ങനെ രോഗിയാകും എന്ന സംശയമാണ് പ്രവർത്തകരെ വലക്കുന്നത്. ഇത് തന്നെ നാട്ടുകാരും ചോദിക്കുമ്പോൾ ഉത്തരമില്ലാതെ പ്രവർത്തകർ ആകാശം നോക്കുകയാണ്.നേരത്തെ തന്നെ അർബുദ രോഗം ബാധിച്ച വ്യക്തി കേസിലൂടെയാണ് അർബുദം വന്നതെന്ന് പറയുന്നതിലെ വൈരുദ്ധ്യമാണ് പ്രവർത്തകരെ പുസ്തകം വിതരണം ചെയ്യുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. അച്ഛനോ മകനോ സ്ഥാനാർത്ഥി എന്നത് വ്യക്തമായിട്ട് പ്രവർത്തനം തുടങ്ങാം എന്ന തീരുമാനത്തിലാണ് പ്രവർത്തകർ.എതിർ സ്ഥാനാർത്ഥി കെ.ചന്ദ്രൻ പിള്ളയാണന്ന സന്തോഷത്തിൽ കഴിഞ്ഞിരുന്ന യു.ഡി.എഫ്.പ്രവർത്തകർക്ക് പി.രാജീവാണ് സ്ഥാനാർത്ഥി എന്ന് അറിഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പിൽ മ്ലാനത പടർന്നിരിക്കുകയാണ്.തുടർ ഭരണം ലഭിച്ചാൽ രാജിവ് മന്ത്രിയാകുമെന്നതും എതിർ ചേരിയെ കൂടുതൽ ആശങ്കയിലാക്കുന്നു.
Comments (0)