ടോമിൻ തച്ചങ്കരിയ്ക്ക് പുതിയ ദൗത്യം
അജിതാ ജയ്ഷോർ
സ്പെഷൽ കറസ്പോണ്ടന്റ്, കവർ സ്റ്റോറി
Mob:94957 75311
കോവിഡ്19 മായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മരുന്നുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശം കൃത്യമായി നടപ്പിലാക്കാൻ വേണ്ടി സംസ്ഥാനത്തെ ഏറ്റവും സീനിയറായ പോലീസ് ഉദ്യോഗസ്ഥനും ക്രൈംബ്രാഞ്ച് മേധാവിയുമായ ടോമിൻ തച്ചങ്കരിയെ സർക്കാർ ചുമതലപ്പെടുത്തി. നിലവിൽ ജനമൈത്രി പോലീസിന്റെ സംവിധാനമുപയോഗപ്പെടുത്തി ഈ പദ്ധതി മുന്നോട്ട് പൊയ്കൊണ്ടിരുന്നത് ഹർഷിത അട്ടല്ലൂരി ഐ.പി.എസിന്റെ നേതൃത്വത്തിലായിരുന്നു.
എന്നാൽ ഈ സംവിധാനത്തിന്റെ ആവശ്യക്കാർ കൂടുകയും ഓരോ സ്റ്റേഷനിലെയും പോലീസ് ഉദ്യോഗസ്ഥർ വിശ്രമരഹിതമായി കോ വിഡ് ജാഗ്രത ഡ്യൂട്ടിയിൽ കർമ്മനിരതരാവുന്നതിനാൽ ഒരു പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ വേണമെന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടതിനാലാണ് ഏറ്റെടുക്കുന്ന ദൗത്യം കൃത്യമായി നിറവേറ്റുമെന്നുള്ള ടോമിൻ തച്ചങ്കരിയെ ഈ ദൗത്യത്തിന്റെ തലവനായി തന്നെ സർക്കാർ നിശ്ചയിച്ചത്



Author Coverstory


Comments (0)