മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയ നാല് പേര്‍, അറസ്റ്റില്‍

 മനുഷ്യാവകാശ കമ്മീഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയ നാല് പേര്‍, അറസ്റ്റില്‍

വ്യാജ മനുഷ്യാവകാശ പ്രവര്‍ത്തകരെ സര്‍ക്കാരും പൊതുജനങ്ങളും ശ്രദ്ധിക്കുക എന്ന വാര്‍ത്ത കവര്‍ സ്റ്റോറി ന്യുസ് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയതിന് തൊട്ട്് പിറകെ മനുഷ്യാവകാശ കമ്മീഷന്റെ ബോര്‍ഡു വച്ച്, ഇന്നോവ കാറില്‍ തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ ഇട്ട് ചെന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് കടം വാങ്ങിയ തുക തിരിച്ചു കൊടുത്തില്ല എന്ന ആരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തിയ നാലു വ്യാജ മനുഷ്യാവകാശ പ്രവര്‍ത്തകരെ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തത്് കോതമംഗലം പോലീസ്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ചൂരക്കോട് പള്ളിക്ക് സമീപം കുന്നുപറമ്പില്‍ താമസിക്കുന്ന ഇടുക്കി മാന്നാംകണ്ടം സ്വദേശി അര്‍ഷാദ് (39) അശമന്നൂര്‍ എക്കുന്നം മലയക്കുഴി വീട്ടില്‍ നിഷാദ് ( 38) വെങ്ങോല തണ്ടേക്കാട്ട് കോക്കാടി വീട്ടില്‍ ഇസ്മയില്‍ (51) മാറമ്പിള്ളി പള്ളിപ്പുറം നെടിയാന്‍ വീട്ടില്‍ അസീസ് (43) എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നത്. നാളിതുവരെ ഒരു ഇന്നോവ കാറില്‍ ചുമന്ന ബോര്‍ഡ് തൂക്കി മനുഷ്യവകാശ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എന്ന ബോര്‍ഡ് വച്ച ഇന്നോവ കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ടും ഒരു പോലീസുകാരനും ഒരു വെഹിക്കിള്‍ ഓഫീസര്‍ക്കും ഇത് നിയമ ലംഘനമായി കാണാനുള്ള വിവരമുണ്ടായില്ല, ഹെല്‍മറ്റ് ഇല്ലാതെ ഒരു സ്‌കൂട്ടര്‍ ആണ് സഞ്ചരിച്ചതെങ്കില്‍ ലാത്തി കൊണ്ട് അവന്റെ തല എറിഞ്ഞുടക്കാനും വീട്ടിലേക്ക് ആയിരം രൂപ പിഴ കുറിച്ച് തീറോല അയക്കാനും യാതൊരു ബോധക്കുറവും ഉണ്ടാവുകയില്ലായിരുന്നു. വീട്ടമ്മയുടെ ഭര്‍ത്താവ് കടം വാങ്ങിയ തുക അസീസിന് തിരിച്ച് നല്‍കിയില്ലെന്നും അത് ലഭിക്കാന്‍ ഭീഷണിപ്പെടുത്താനുമായിരുന്നു, സമാധാനകാംക്ഷികളായ മനുഷ്യവകാശ പ്രവര്‍ത്തകര്‍ ആ വീട്ടിലേക്ക് ചെന്നത്, അസീസ് പണം കടം നല്‍കിയ ലഭിക്കാത്തതിനാല്‍ പല പ്രാവശ്യം പോലീസിന് പരാതി നല്‍കിയിട്ടും പോലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനാല്‍ ആണത്രെ വൈസ് ചെയര്‍മാനെ കൊണ്ട് വീട്ടമ്മയെ വിരട്ടാന്‍ ചെന്നത്. പോലീസിന്റെ പണി പോലീസ് ചെയ്തില്ലെങ്കില്‍ നാട്ടില്‍ ആ പണി ചെയ്യാന്‍ വേറെ ആളുകള്‍ സമാന്തര പോലീസ് കോടതികള്‍ നടത്തും എന്നതിനുള്ള തെളിവുകള്‍ കൂടിയാണിത്. നിയമത്തെ കുറിച്ച് പൊതുസമൂഹത്തിന് ബോധവല്‍ക്കരണം നടത്താനും പോലീസും ഭരണകൂടവും നടത്തുന്ന നിയമ ലംഘനങ്ങള്‍ നീതിന്യായ കോടതികളെ ബോധ്യപ്പെടുത്താനും അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളെ സഹായിക്കാനും ഒരു സമാന്തര സംവിധാനം ഒരുക്കാനുള്ള നോണ്‍ ഗവര്‍മെന്റ് സംഘടനയായ് രജിസ്ട്രര്‍ ചെയ്യപ്പെട്ട സംഘടന സംവിധാനത്തെയാണ് ചിലര്‍ സര്‍ക്കാര്‍ സംവിധാനമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വയം പ്രഖ്യാപിത കമ്മീഷനുകളായ് ഭരണം നടത്തുന്നത്, ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിക്ക് മുന്‍വാര്‍ത്തയില്‍ പരാമര്‍ശിച്ചയാളിന്റെ വക ഭീഷണി വന്നു കവര്‍‌സ്റ്റോറി പൂട്ടിക്കുമെന്ന്, അഴിമതിയെയും കള്ളത്തരത്തെയും കുറിച്ച് എഴുതിയാല്‍ ഞങ്ങള്‍ മഞ്ഞ പത്രക്കാര്‍. നാലു വാക്ക് പുകഴ്ത്തി എഴുതിയാല്‍ ഹാ, ഹാ 'നല്ല പത്രക്കാര്‍,, കാസര്‍കോഡുള്ള മറ്റൊരു ഭാരതീയ മനുഷ്യവകാശക്കാരന്‍ കവര്‍ സ്റ്റോറിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും മറ്റു ചില ഭീഷണികളും ഇദ്ദേഹം ഒരു മാധ്യമ പ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണു പോലും അങ്ങേരും ഞങ്ങളെ തകര്‍ക്കുമെന്നാണ് പറയുന്നത്, എന്തിനാണീ അസഹിഷ്ണുത. നിങ്ങള്‍ മനുഷ്യവകാശത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ ആദ്യം നിര്‍ത്തു.ഈ തട്ടിപ്പ് സംഘടനകളുടെ പിതൃസ്ഥാനം വഹിക്കുന്ന റിട്ടയേര്‍ട്ട് ഐ.പി.എസുകാരെയും, റിട്ടയേട്്, ജഡ്ജിമാരെയും മടല് വെട്ടി അടിക്കണം, ഇവിടെ നീതിയും നിയമവും നടപ്പിലാക്കാന്‍ വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. അതിന് പകരം സമാന്തര സര്‍ക്കാരുണ്ടാക്കുന്നവരെയും അതിന് പിന്തുണ കൊടുക്കുന്ന റിട്ടയേട് ഏമാന്‍മാരെയും, നിയമപരമായി കൈകാര്യം ചെയ്യണം എങ്കിലെ രാജ്യ ദ്രോഹികളായ ഇവര്‍ പാഠം പഠിക്കുകയുള്ളു.