ടാറ്റയുടെ മിച്ചഭൂമി പിടിച്ചെടുത്ത് കൈമാറണമെന്ന് പെട്ടിമുടി ഇരകള്‍; ഹൈകോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി
ടാറ്റയുടെ മിച്ചഭൂമി പിടിച്ചെടുത്ത് കൈമാറണമെന്ന് പെട്ടിമുടി ഇരകള്‍; ൈഹകോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടി കൊച്ചി: കണ്ണന്‍ ദേവന്‍ ഹില്‍സില്‍ ടാറ്റ കമ്ബനിയുടെ പക്കലുള്ള മിച്ചഭൂമി പിടിച്ചെടുത്ത് പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ഇരകള്‍ക്കും ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും കൈമാറണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടി. ദുരന്തമുണ്ടായ മൂന്നാര്‍ പെട്ടിമുടി നെയമക്കാട് എസ്റ്റേറ്റിലെ താമസക്കാരായ ഷണ്‍മുഖനാഥന്‍, മഹേന്ദ്രന്‍ തുടങ്ങി ഒമ്ബത് പേര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍െറ നിര്‍ദേശം. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ പുനരധിവാസത്തിന് എട്ട് കുടുംബങ്ങള്‍ക്ക് നല്‍കിയ സ്ഥലം വാസയോഗ്യമല്ലാത്തതിനാല്‍ അനുയോജ്യമായത് കണ്ടെത്തി ഭൂരഹിതര്‍ക്ക് കൈമാറാന്‍ നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തു ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ജസ്റ്റിസ് കൃഷ്ണന് നായര്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം കണ്ണന്‍ ദേവന്‍ ഹില്‍സില്‍ ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ തോട്ടം തൊഴിലാളികളടക്കം ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ 2018ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നതായി ഹരജിയില്‍ പറയുന്നു. ഉത്തരവ് വന്ന് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ഒരു സന്‍െറ് പോലും കൈമാറുകയോ പദ്ധതി നടപ്പാവുകയോ ചെയ്തിട്ടില്ല. ഇൗ ഉത്തരവ് നടപ്പാക്കിയിരുന്നെങ്കില്‍ പെട്ടിമുടിയില്‍ 70ഓളം പേരുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.
പെട്ടിമുടി ദുരന്ത ഇരകള്‍ക്ക് 32 കിലോമീറ്റര്‍ അകലെ കുട്ടിയാറില്‍ ദുര്‍ഘടമായ മലമ്ബ്രദേശത്ത് അനുവദിച്ച സ്ഥലത്തും ഉരുള്‍െപാട്ടല്‍ സാധ്യതയുണ്ട്. തോട്ടം തൊഴിലാളികളുടെ ചേരിപ്രദേശമുണ്ടാക്കി കേരളത്തിലെ 'ധാരാവി'യാക്കി അത് മാറ്റാനാണ് പ്ലാേന്റഷന് കമ്ബനികള്‍ സര്‍ക്കാറുമായി ചേര്‍ന്ന് ശ്രമിക്കുന്നത്. 19,000ഓളം ഏക്കര്‍ മിച്ചഭൂമി ൈകവശം വെച്ചാണ് തോട്ടം തൊഴിലാളികള്‍ക്ക് വീട് വെക്കാന്‍ കണ്ണന്‍ദേവന്‍ കമ്ബനി ഒരു തുണ്ടുപോലും വിട്ടുെകാടുക്കാത്തത്. 220 ഏക്കര്‍ മിച്ചഭൂമി 350ഓളം കുടുംബങ്ങള്‍ക്കായി െക.ഡി.എച്ച് ആക്ട് പ്രകാരം ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കിയെങ്കിലും ഇതുവരെ മറുപടി തന്നിട്ടില്ല.
15 ഏക്കറിലധികം ഭൂമി കൈവശം വെക്കാന്‍ നിയമപരമായി കഴിയില്ലെന്നിരിക്കെ കേരള ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നേടി 58,769 ഏക്കറാണ് കണ്ണന്‍ ദേവന്‍ കമ്ബനി അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. പൊതുതാല്‍പര്യം സംരക്ഷിക്കാത്ത സാഹചര്യത്തില്‍ ഈ ഇളവ് യുക്തിഹീനവും വിവേചനപരവുമാണ്. കണ്ണന്‍ദേവന്‍ ഹില്‍സിലെ 92 ഗ്രാമങ്ങളും ഹരജിക്കാരുടെ പൂര്‍വികരാണ് വികസിപ്പിച്ചത്. മറ്റൊരു ദുരന്തത്തിന് കാത്തുനില്‍ക്കാതെ മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യണമെന്നാണ് ആവശ്യം. 1971ലെ കണ്ണന്‍ദേവന്‍ ഹില്‍സ് (റിസംപ്ഷന് ഓഫ് ലാന്‍ഡ്സ്) ആക്ട് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കുക, കൂടുതല്‍ ഭൂമി കൈവശം വെക്കാന്‍ അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
Comments (0)