വിലങ്ങൻ വിസ്മയം  ഹ്വസ്വചിത്രം പ്രകാശനം ചെയ്തു

വിലങ്ങൻ വിസ്മയം  ഹ്വസ്വചിത്രം പ്രകാശനം ചെയ്തു

തൃശ്ശൂർ: അടാട്ട് പഞ്ചായത്തിലെ പ്രകൃതിമനോഹരമായ വിലങ്ങൻകുന്നിനെകുറിച്ച് ശശികളരിയേൽ സംവിധാനം ചെയ്ത വിലങ്ങൻ വിസ്മയം ഹ്വസ്വചിത്രം പ്രശസ്ത കവി മധുസൂദനൻനായർ അടാട്ട്  ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് ടി.എൻ ജയചന്ദ്രന് നൽകി പ്രകാശനം ചെയ്തു. പ്രകൃതി സംരക്ഷണത്തിനുവേണ്ടി പ്രയത്‌നിക്കുന്നവർ തപസ്വികളാണ്. കുന്നും, മലയും, കാടും, പുഴയും, മരങ്ങളും നശിച്ചാൽ പ്രപഞ്ചമില്ല. അടാട്ട് തലയുയർത്തിനിൽക്കുന്ന വിലങ്ങൻകുന്നിനെകുറിച്ചുള്ള സിനിമ പ്രകൃതിയെ അമ്മയെപോലെ സ്‌നേഹിക്കണമെന്ന സന്ദേശമാണ് നൽകുന്നത് സ്വാർത്ഥലാഭമില്ലാതെ സമൂഹനന്മയ്ക്കുവേണ്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൻ പ്രശംസഅർഹിക്കുന്നുവെന്നും മധുസൂദനൻനായർ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.വി കുരിയാക്കോസ്, സിനിമാനിർമ്മാതാവ് മധുചിറയ്ക്കൽ, ഡി.ടി.പി.സി സെക്രട്ടറി ഡോ. എ. കവിത, അഡ്വ. കെ കിട്ടുനായർ, കെ. ശങ്കരനാരായണൻ, ഫാദർ ഫ്രാൻസിസ് കുരിശ്ശേരി, എൻ ഹരീന്ദ്രൻ, അടാട്ട് മുരളി, ബാലചന്ദ്രൻ,സി.എ കൃഷ്ണൻ, വർഗ്ഗീസ് തരകൻ, വിശ്വരൂപൻ, ജോൺസൺ ചാക്കോ, രവീന്ദ്രൻ, ആശാഡാനിയേൽ, സജീവൻ പി.ബി എന്നിവർ സംസാരിച്ചു. 

30 മിനിറ്റ് ദൈർഘ്യമുള്ള വിലങ്ങൻവിസ്മയം വിലങ്ങൻകുന്നിന്റെ ചരിത്രം ഐതീഹ്യം ജൈവവൈവിധ്യം കുന്നിനെ സംരക്ഷിക്കേണ്ട ആവശ്യകത എന്നിവ ബോധ്യപെടുത്തുന്നു. ബാലചന്ദ്രൻ പുറനാട്ടുകര, ദേവിക ആർ മേനോൻ, അടാട്ട് മുരളി, ഗീതിക, ഷിമ, ആശ തുടങ്ങിയവർ അഭിയനിച്ചു. നിർമ്മാണം മധുചിറയ്ക്കൽ, സംവിധാനം ശശികളരിയേൽ, എഡിറ്റിങ്ങ് മഹേഷ് ലാൽ, ക്യാമറ സുമേഷ് മുല്ലശേരി, സ്‌ക്രിപ്റ്റ് എൻ. ഹരീന്ദ്രൻ, നൃത്തസംവിധാനം കുട്ടൻ അനന്യകലാക്ഷേത്രം.

http://<iframe width="1195" height="672" src="https://www.youtube.com/embed/v5AasP6MprQ" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>