ആംഫി തിയേറ്റർ അവഗണനയിൽ
ശശി കളരിയേൽ
തൃശ്ശൂർ തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രമാണ് ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിലങ്ങൻകുന്ന്. പ്രകൃതി മനോഹരമായ വിലങ്ങൻ കുന്നിൽ ആംഫി തിയേറ്റർ എന്നറിയപ്പെടുന്ന ഓപ്പൺ തിയേറ്റർ അധികൃതരുടെ അനാസ്ഥ മൂലം വർഷങ്ങളായി അവഗണനയിലാണ്, കഴിഞ്ഞ ദിവസം വിലങ്ങൻട്രക്കേഴ്സിൻ്റെ സഹകരണത്തോടെ ചിറക്കൽ മധുവിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
വിലങ്ങൻട്രക്കേഴ്സിൻ്റെ പ്രസിഡൻറും ഡിവൈഎസ്പിയായി വിരമിച്ച രവീന്ദ്രൻ ഒരു പഴയ കഥ ഓർത്തെടുക്കുകയാണ്. കുപ്രസിദ്ധ ഗുണ്ടയായ തമ്മനം ഷാജി ദിവസങ്ങളോളം ഒളിച്ചു താമസിച്ചത് ആംഫി തിയേറ്ററിലായിരുന്നു. ചിറ്റിലപ്പള്ളിയിലെ സുനിതക്ക് തൻ്റെ വിവാഹ സൽക്കാരം നടന്ന തിൻ്റെ മധുരതരമായ ഓർമ്മകളാണ് പറയാനുള്ളത്. അണിയറ മുറിയടക്കമുള്ള കാണികൾക്ക് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഒരു സ്റ്റേഡിയത്തിൽ ഇരുന്ന് കളി കാണുന്ന പ്രതീതി പകരുന്ന ആംഫി തിയേറ്റർ പുനരുദ്ധീകരിച്ചാൽ ഡി.ടി പി.സിക്ക് നല്ല വരുമാനമുണ്ടാക്കാനും കഴിയും.
വിലങ്ങൻ കുന്നിൽ കാടുപിടിച്ച് നശിച്ചു കൊണ്ടിരിക്കുന്ന ആംഫി തിയേറ്റർ മോടിപിടിപ്പിക്കേണ്ടത് അടാട്ട് പഞ്ചായത്തിൻ്റെയും ആവശ്യമാണ്. ആംഫി തിയേറ്റർ മോടിപിടിപ്പിച്ച് പൊതുജനങ്ങൾക്ക് കലാ പാരിപാടികൾ നടത്താൻ അനുവാദം കൊടുത്താൽ അത് വിനോദ സഞ്ചാര കേന്ദ്രത്തിന് മികച്ച വരുമാനവും ആസ്വാദകർക്ക് നല്ല കലകൾ തുറന്ന അന്തരീക്ഷത്തിൽ ആസ്വദിക്കാനും കഴിയും
Comments (0)