കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടിയ ഡോക്റ്ററെ രക്ഷിക്കാൻ കൈക്കുലി മാഫിയായുടെ ഗൂഢശ്രമം
കൈക്കൂലി കേസിൽ കോട്ടയം വിജിലൻ പിടി കൂടിയ ഡോക്റ്ററെ രക്ഷിക്കാൻ ഗൂഢശ്രമം.വൈക്കം തലയാഴത്തുള്ള കെട്ടിട നിർമ്മാണ തൊഴിലാളിയുടെ പക്കൽ നിന്നും 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ശ്രീരാഗ് എന്ന ഇയാളെ വിജിലൻസ് പിടികൂടിയത്.തെളിവ് സഹിതം പിടികൂടിയ ഡോക്ടർ നിയമത്തിന്റെ മുൻപിൽ കുടുങ്ങുമെന്നായപ്പോൾ വൈക്കം താലൂക്ക് ആശുപത്രിയിലെ ആംബുലൻ ഡ്രൈവറെയാണ് കൈക്കൂലി മാഫിയ മധ്യസ്ഥനായി പറഞ്ഞു വിട്ടത്. കേസ്ഒത്തുതീർപ്പാക്കണം എന്നപേക്ഷിച്ച ഡ്രൈവറോട് സാധ്യമല്ലെന്ന് പരാതിക്കാരൻ പറഞ്ഞെങ്കിലും പിന്നീട് സ്ഥലത്തെ ഒരു പ്രമുഖരാഷ്ട്രീയ പ്രവർത്തകനെയും കൂട്ടി കേസ്പിൻവലിക്കണമെന്ന് നേരിൽ കണ്ടു അഭ്യര്‍ഥിക്കുകയായിരുന്നു.കൈക്കൂലി കേസിൽ വിജിലൻസ് .എന്നാൽ കേസ് പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് പറഞ്ഞ ഈ കെട്ടിടനിർമാണ തൊഴിലാളിയെ പലവിധത്തിലുള്ള പ്രലോഭനങ്ങളുമായി ഡോക്ടർമാരുടെ സംഘടനയും സമീപിച്ചിരിക്കുകയാണ്.കൈക്കൂലി വീരനായ ഈ ഡോക്ടറെ മാതൃകാ പരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.ഇതിനിടയിൽ ഡോക്ടറെ കുടുക്കിയതാണെന്നു അഭിപ്രായപ്പെട്ടുകൊണ്ട് ചില പത്രങ്ങളിൽ വാർത്തവരുത്തുവാനും കൈക്കൂലി മാഫിയ ശ്രമിച്ചിട്ടുണ്ട്.ഈ ഡോക്ടർ ചികിത്സയ്ക്കും കൈക്കൂലി വാങ്ങുവാനായി ഒരു കെട്ടിടം വാടകയ്ക്ക്എടുത്തിരുന്നു എന്നാൽ ഭാര്യയുമായി താമസിക്കുന്നത് മറ്റൊരു വാടകകെട്ടിടത്തിലാണ്.77 ലക്ഷത്തിന്റെ ആഡംബരകാറിന് ഈ ഡോക്ടർ അഡ്വാൻസ്കൊടുത്തിരുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)