കെ.എ.ആർ.ടി.സി ബസ് ജീവനക്കാരുടെ സമയോചിതമാ യ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

കെ.എ.ആർ.ടി.സി ബസ് ജീവനക്കാരുടെ സമയോചിതമാ യ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

കാലടി: കെഎസ്ആർടിസി ബസ്ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കാലടിപാലത്തിന് സമീപത്ത് വച്ച് തൊടുപുഴയിൽ നിന്നും തൃശൂർക്ക് പോകുകയായിരുന്ന ബസിന്റെ എൻജിനിൽ തീപിടിച്ചു. ഉടൻ തന്നെ ബസ് ഡ്രൈവർ എം.ബി രഞ്ജിത്തും, കണ്ടക്ടർ ടി. നൗഷാദും ചേർന്ന് ബസിൽ ഉണ്ടായിരുന്ന തീയണക്കുന്ന ഉപകരണം ഉപയോഗിച്ച് തീകെടുത്തി.30 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം ഉണ്ടായത്. തലനാരിഴയ്ക്ക് വൻ ദുരന്തമാണ് ഒഴിവായതും. തീ കെടുത്താൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ബസ്പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടായിരുന്നു.യാത്രക്കാരെ സുരക്ഷിതമായി മറ്റ് ബസുകളിൽ കയറ്റി വിടുകയും ചെയ്തു.തൊടുപുഴ സ്വദേശിയാണ് രഞ്ജിത്ത്. കൊല്ലം സ്വദേശിയാണ് നൗഷാദ്, അങ്കമാലിയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്ത്എത്തിയിരുന്നു.